Breaking

Saturday, September 7, 2019

പൊട്ടിക്കരഞ്ഞ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍; മാറോടണച്ച് പ്രധാനമന്ത്രി

ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ബെംഗളൂരുവിലെ ഐഎസ് ആർ ഒ കേന്ദ്രത്തിൽ നടന്നത് വികാരനിർഭരമായ രംഗങ്ങൾ. രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാൻ എത്തിയ ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ സ്വന്തം മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഇത് ചുറ്റും നിന്നവരെയെല്ലാം സങ്കടത്തിലാക്കി. ചന്ദ്രയാൻ രണ്ടിലെ ലാൻഡർ ലക്ഷ്യം കാണാത്തതാണ് ഐ.എസ്.ആർ.ഒ ചെയർമാനെ സങ്കടത്തിലാക്കിയത്. രാജ്യം മുഴുവനും ഐ.എസ്.ആർ.ഒയ്ക്കൊപ്പമുണ്ടെന്നും ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങളെ വിലമതിക്കുന്നുവെന്നും പറഞ്ഞായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. #WATCH PM Narendra Modi hugged and consoled ISRO Chief K Sivan after he(Sivan) broke down. #Chandrayaan2 pic.twitter.com/bytNChtqNK — ANI (@ANI) September 7, 2019 പുലർച്ചെ ദൗത്യം ലക്ഷ്യം കാണാത്ത വേളയിലും പ്രധാനമന്ത്രി ഐഎസ്ആർഒ ചെയർമാനെ ആശ്വസിപ്പിച്ചിരുന്നു. ദൗത്യം ലക്ഷ്യത്തിലെത്താത്തതിൽ അതീവ ദുഃഖിതനായായിരുന്നു ഐ.എസ്.ആർ.ഒ ചെയർമാൻ. മറ്റ് ശാസ്ത്രജ്ഞരും നിരാശയിലായിരുന്നു. എന്നാൽ ഐ.എസ്.ആർ.ഒ യുടെ നേട്ടങ്ങളെ രാജ്യം വിലമതിക്കുന്നുണ്ടെന്നും കൂടുതൽ കരുത്തരായി മുന്നോട്ട് പോകണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം. ശനിയാഴ്ച പുലർച്ചെ ലാൻഡറിന്റെ സിഗ്നൽ നഷ്ടമായത് മറ്റു ശാസ്ത്രജ്ഞരുമായി സംസാരിച്ച് സ്ഥിരീകരിച്ച ഐ.എസ്.ആർ.ഒ. ചെയർമാൻ പ്രധാനമന്ത്രിയുടെ അരികിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയാരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി ഇക്കാര്യം രാജ്യത്തെ അറിയിച്ചത്. ആ സമയത്തും ഐ എസ് ആർ ഒ ചെയർമാൻ അതീവ ദുഃഖിതനായിരുന്നു. #WATCH PM Narendra Modi hugged and consoled ISRO Chief K Sivan after he(Sivan) broke down. #Chandrayaan2 pic.twitter.com/R1d0C4LjAh — ANI (@ANI) September 7, 2019 content highlights:PM Narendra Modi hugged and consoled ISRO Chief K Sivan after he(Sivan) broke down


from mathrubhumi.latestnews.rssfeed https://ift.tt/2ZT48or
via IFTTT