Breaking

Saturday, September 7, 2019

ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരുടേത് അനുകരണീയമായ പ്രതിബദ്ധതയും മനക്കരുത്തും- രാഷ്ട്രപതി

ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെഅഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായാണ് ഐ എസ് ആർ ഒയുടെ പ്രവർത്തനങ്ങളിൽ രാജ്യം അഭിമാനം കൊള്ളുന്നതായി രാഷ്ട്രപതി അറിയിച്ചത്. ചന്ദ്രയാൻ2ദൗത്യത്തിന്റെ ഭാഗമായി ഐ എസ് ആർ ഒയിലെ മുഴുവൻ അംഗങ്ങളും പ്രകടിപ്പിച്ചത് അനുകരണീയമായ പ്രതിബദ്ധതയും ധൈര്യവുമാണ്. രാജ്യം ഐ എസ് ആർ ഒ യുടെ പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നു. എല്ലാം ശുഭമായി അവസാനിക്കട്ടേയെന്ന് പ്രത്യാശിക്കാം- രാഷ്ട്രപതി ട്വീറ്റ് ചെയ്തു. With #Chandrayaan2 Mission, the entire team of ISRO has shown exemplary commitment and courage. The country is proud of @ISRO. We all hope for the best #PresidentKovind — President of India (@rashtrapatibhvn) September 6, 2019 ഐ എസ് അർ ഒയിലെ ശാസ്ത്രജ്ഞന്മാരുടെ ആവേശവും ആത്മസമർപ്പണവും ഏതൊരു ഇന്ത്യക്കാരനും പ്രചോദനമാകുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. ചന്ദ്രയാൻ2 ദൗത്യത്തിൽ ഐ എസ് ആർ ഒ ടീമിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ശാസ്ത്രജ്ഞന്മാരുടെ ആവേശവും ആത്മസമർപ്പണവും ഏതൊരു ഇന്ത്യക്കാരനും പ്രചോദനമാകുന്നതാണ്. നിങ്ങളുടെ കഷ്ടപ്പാടുകൾ വ്യർത്ഥമാകില്ല. ഇത് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് അടിത്തറയാകും.- രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. Congratulations to the team at #ISRO for their incredible work on the Chandrayaan 2 Moon Mission. Your passion & dedication is an inspiration to every Indian. Your work is not in vain. It has laid the foundation for many more path breaking & ambitious Indian space missions. 🇮🇳 — Rahul Gandhi (@RahulGandhi) September 6, 2019 ഇന്ന് ഇന്ത്യയിലും ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാരിലുംഞങ്ങൾ അഭിമാനം കൊള്ളുകയാണ്. അവസാന നിമിഷത്തിൽ ചില പ്രശ്നങ്ങളുണ്ടായെങ്കിലും ഇന്ത്യൻ ശാസ്ത്രജ്ഞരുടെ മനക്കരുത്തും കഠിനപരിശ്രമവും ചരിത്രത്തിൽ ഇടം നേടുന്നതാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ഐ എസ് ആർ ഒ ടീമും ഒരു ദിവസം ചന്ദ്രയാൻ 2 യാഥാർഥ്യമാക്കും- ഭൂട്ടാൻ പ്രധാനമന്ത്രി ലോത്തെ ഷെറിംഗ് പറഞ്ഞു. Bhutan PM Lotay Tshering:We are proud of India and its scientists today. #Chandrayaan2 saw some challenges last minute but courage and hard work you have shown are historical. Knowing Prime Minister Narendra Modi.I have no doubt he and his #ISRO team will make it happen one day pic.twitter.com/AA8B2vXx8o — ANI (@ANI) September 7, 2019 നമ്മൾ പൂർവാധികം ശക്തിയോടെ തിരികെ വരും. ഇന്ത്യയിലെ 100 കോടി ജനങ്ങളുടെ സ്വപ്നം ഒത്തൊരുമിച്ച് നേടിയെടുക്കുന്നതിൽ ഐ എസ് ആർ ഒയുടെ മനോധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു.-ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തു. Its only a failure if we dont learn from our setbacks. We will come back stronger! I salute the great spirit of team @isro for making a billion Indians dream together, as one. The best is definitely yet to come 🚀 #Chandrayaan2 — Gautam Gambhir (@GautamGambhir) September 7, 2019 Content Highlights: President Ramnath Kovind congatulate ISRO team on Chandrayaan 2


from mathrubhumi.latestnews.rssfeed https://ift.tt/2HRNYFB
via IFTTT