ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ഭാഗമായ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത് രാജ്യത്തെയാകെ നിരാശയിലാക്കിയിരിക്കുകയാണ്. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്കു മുമ്പാണ് ആശയവിനിമയം നഷ്ടമായത്. എന്നാൽ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ഭാഗമായ ഓർബിറ്റർ സുരക്ഷിതമാണെന്നും ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഐ എസ് ആർ ഒ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പി ടി ഐയോടു പ്രതികരിച്ചു. ഓർബിറ്ററിന് കേടുപാടുകളില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ സാധാരണരീതിയിൽ പ്രവർത്തിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. ചന്ദ്രോപരിതലത്തെ കുറിച്ചും ചന്ദ്രന്റെ അന്തരീക്ഷത്തെക്കുറിച്ചും പഠിക്കുകയെന്നതാണ് ഓർബിറ്ററിന്റെ ദൗത്യം. ഓർബിറ്റർ, ലാൻഡർ(വിക്രം), റോവർ(പ്രഗ്യാൻ) എന്നിങ്ങനെ മൂന്നുഭാഗങ്ങളാണ് ചന്ദ്രയാൻ രണ്ടിനുള്ളത്. ഇതിൽ, 2,379 കിലോ ഭാരമുള്ള ഓർബിറ്ററിന്റെ ആയുസ് ഒരുവർഷമാണ്. ജൂലൈ 22ന് ഉച്ചയ്ക്ക് ശേഷം 2.43നാണ് ബാഹുബലി എന്ന വിളിപ്പേരുള്ള ജി എസ് എൽ വി മാർക്ക് മൂന്ന് റോക്കറ്റിൽ ചന്ദ്രയാൻ രണ്ട് കുതിച്ചുയർന്നത്. content highlights: Chandryaan-2
from mathrubhumi.latestnews.rssfeed https://ift.tt/31e13k8
via
IFTTT