Breaking

Thursday, September 5, 2019

ഓണത്തിന് പ്രത്യേക തീവണ്ടികൾ

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ പ്രത്യേക തീവണ്ടികൾ അനുവദിച്ചു. സെക്കന്ദരാബാദ്-കൊച്ചുവേളി, നിസാമുദ്ദീൻ-എറണാകുളം ജങ്‌ഷൻ റൂട്ടുകളിലാണ് പ്രത്യേക തീവണ്ടികൾ സർവീസ് നടത്തുന്നത്.െസക്കന്ദരാബാദിൽ നിന്ന് സെപ്റ്റംബർ എട്ടിന് വൈകീട്ട് 4.35ന് പുറപ്പെടുന്ന തീവണ്ടി(നമ്പർ- 07119) സെപ്റ്റംബർ 10ന് പുലർച്ചെ ഒരു മണിക്ക് കൊച്ചുവേളിയിലെത്തും. 13ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന തീവണ്ടി(07120) 15ന് ഉച്ചയ്ക്ക് ശേഷം 3.35ന് െസക്കന്ദരാബാദിലെത്തും.നിസാമുദ്ദീനിൽനിന്ന് എറണാകുളം ജങ്‌ഷനിലേക്കുള്ള 07505 നമ്പർ തീവണ്ടി എട്ടിന് രാത്രി 9.50ന് യാത്ര തിരിച്ച് 9ന് ഉച്ചയ്ക്ക് ശേഷം 3.30ന് എറാണാകുളം ജങ്‌ഷനിലെത്തും. എറണാകുളത്ത് നിന്ന് 13ന് രാത്രി 11-ന് പുറപ്പെടുന്ന വണ്ടി 15-ന് പുലർച്ചെ 2.30ന് നിസാമുദ്ദീനിലെത്തും.ഭവ്‌നഗർ ടെർമിനസ്-കൊച്ചുവേളി-ഭവ്‌നഗർ പ്രതിവാര എക്‌സ്പ്രസ്, പോർബന്തർ -കൊച്ചുവേളി- പോർബന്തർ പ്രതിവാര എക്‌സ്പ്രസ്, ജാംനഗർ-തിരുനെൽവേലി-ജാംനഗർ ദ്വൈവാര എക്‌സ്പ്രസ് എന്നിവയിൽ തിരക്ക് പ്രമാണിച്ച് ഓരോ തേഡ് എ.സി. കോച്ചുകൂടി ഉൾപ്പെടുത്തും.


from mathrubhumi.latestnews.rssfeed https://ift.tt/2Uuxsk1
via IFTTT