Breaking

Tuesday, September 3, 2019

അഞ്ച് സ്വര്‍ണം; ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യന്‍ മേധാവിത്വം

റിയോ ഡി ജനീറോ: ഐ.എസ്.എസ്. എഫ് റൈഫിൾ പിസ്റ്റൾ ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ സമഗ്രാധിപത്യം. മൊത്തം അഞ്ച് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും അടക്കം ഒൻപത് മെഡലുമായാണ് ഇന്ത്യ വിജയികളായത്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് ഒരു സ്വർണവും രണ്ട് വെള്ളിയും നാലു വെങ്കലവും അടക്കം ഏഴ് മെഡൽ മാത്രമാണുള്ളത്. ഇതോടെ ഈ വർഷം നടന്ന എല്ലാ ഐഎസ്എസ്എഫ് റൈഫിൾ, പിസ്റ്റർ ലോകകപ്പുകളിലും മേധാവിത്വം പുലർത്താൻ ഇന്ത്യയ്ക്കായി. ചാമ്പ്യൻഷിപ്പിലെ അവസാന മത്സരയിനമായ പത്ത് മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് വിഭാഗത്തിൽ മനു ഭക്കർ-സൗരഭ് ചൗധരിയാണ് അഞ്ചാം സഖ്യം സ്വർണം സ്വന്തമാക്കിയത്. പതിനേഴ് പോയിന്റാണ് ഇവർക്കുള്ളത്. പതിനഞ്ച് പോയിന്റോടെ ഇന്ത്യയുടെ രണ്ടാം ടീമായ യശ്വനി സിങ് ദേശ്വാൾ-അഭിഷേക് വർമ സഖ്യം വെള്ളി നേടി. യോഗ്യതാ റൗണ്ടിൽ 400ൽ 394 പോയിന്റാണ് മനുവും സൗരഭും നേടിയത്. പത്ത് ഷോട്ടുകളുള്ള ഫൈനലിൽ ഇരുവരും 100 പോയിന്റ് വീതവും വെടിവെച്ചിട്ടത്. മൊത്തം 386 പോയിന്റാണ് വെള്ളി നേടിയ യശസ്വിനിക്കും അഭിഷേകിനും നേടാനായത്. നേരത്തെ മിക്സഡ് എയർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യയുടെ അപൂർവ ചന്ദേലിയും ദീപക് കുമാറും ചേർന്ന് സ്വർണം നേടിയിരുന്നു. ഈയിനത്തിൽ ഇന്ത്യയുടെ രണ്ടാം ടീമിലെ അഞ്ജും മുദ്ഗിൽ-ദിവ്യാംശ് സിങ് പൻവാർ സഖ്യം വെങ്കലം നേടി. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിളിൽ എളവെനിൽ വളറിവാനും പുരുഷന്മാരുടെ 10 മീറ്റർ പിസ്റ്റളിൽ അഭിഷേക് വർമയും വനിതകളുടെ 10 മീറ്റർ പിസ്റ്റളിൽ യശസ്വിനി സിങ് ദേശ്വാളുമാണ് ഇന്ത്യയ്ക്കുവേണ്ടി മറ്റ് സ്വർണങ്ങൾ നേടിയത്. Content Highlights:Manu Bhaker-Saurabh Chaudhary win gold in ISSF World Cup Rifle Pistol Shooting


from mathrubhumi.latestnews.rssfeed https://ift.tt/32pT9V0
via IFTTT