Breaking

Tuesday, September 3, 2019

ശത്രുക്കളെ കാണുന്നതുപോലെ കേരളത്തിലെ ഹിന്ദുക്കളെ സര്‍ക്കാര്‍ കണ്ടു-ശശികുമാര വര്‍മ്മ

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പന്തളം രാജകുടുംബം. ശബരിമലയിലെ സുപ്രീം കോടതിവിധി നടപ്പാക്കാൻ മുഖ്യമന്ത്രി തിടുക്കം കാട്ടിയെന്ന് ശശികുമാരവർമ ആരോപിച്ചു. ശത്രുക്കളെ കാണുന്നതുപോലെ കേരളത്തിലെ ഹിന്ദുക്കളെ കാണുന്ന നിലപാട് സർക്കാർ സ്വീകരിച്ചു. ശത്രുക്കളെ കാണുന്നതുപോലെ കേരളത്തിലെയും ഇന്ത്യയിലെയും ഹൈന്ദവരെ കാണുന്ന നിലപാട് സ്വീകരിച്ചത് കേരളത്തിലെ സർക്കാരാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. വിധി നടപ്പിലാക്കാൻ പോയാൽ ഇന്ത്യാ ചരിത്രത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുമെന്നും ശശികുമാരവർമ പറഞ്ഞു. content highlights:sasikumara varma of panthalam royal family criticises chief minister pinarayi vijayan


from mathrubhumi.latestnews.rssfeed https://ift.tt/2NLpl1h
via IFTTT