Breaking

Saturday, September 7, 2019

'അപമാനിച്ചു, ഭീഷണിപ്പെടുത്തി'; പാലായില്‍ യു.ഡിഎഫിനൊപ്പം പ്രചാരണത്തിനില്ലെന്ന് ജോസഫ് വിഭാഗം

പാലാ: ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രചാരണ പരിപാടികളിൽനിന്ന്വിട്ടുനിൽക്കുമെന്ന്ജോസഫ് വിഭാഗം. എന്നാൽ ജോസ് ടോമിന് വേണ്ടി സമാന്തരമായി പ്രവർത്തിക്കുമെന്നും ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പൻ അറിയിച്ചു. യു.ഡി.എഫ്.സ്ഥാനാർഥിയുടെ പ്രചാരണത്തിന് കേരളാ കോൺഗ്രസ് പാർട്ടി ചെയർമാൻ എത്തിയപ്പോൾ അദ്ദേഹത്തെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്തു എന്നത് ഞങ്ങൾക്കേറ്റ മുറിവാണ്.യു.ഡി.എഫിനൊപ്പം പ്രവർത്തിക്കാനില്ല. എന്നാൽ ജോസ് ടോം ഞങ്ങളുടെ കൂടി സ്ഥാനാർഥിയായതിനാൽ സമാന്തരമായി പ്രവർത്തിക്കും. പി.ജെ.ജോസഫിനെ തിരഞ്ഞെടുപ്പ് കൺവെൻഷനിടെ ഭീഷണിപ്പെടുത്തി. ജോസഫിനെതിരേ തെറിയഭിഷേകം ഉണ്ടായി. യു.ഡി.എഫ്.നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കട്ടേയെന്നും സജി മഞ്ഞക്കടമ്പൻ വാർത്താസമ്മേളനത്തിനിടെ പറഞ്ഞു. ഞങ്ങൾക്കെതിരേ വധഭീഷണിയുണ്ട്. ഞങ്ങളെ അപമാനിക്കുകയും ചെയ്തു.പ്രചാരണ സമ്മേളനത്തിൽകേരളാ കോൺഗ്രസ് ചെയർമാനെ ചീത്തവിളിച്ചത് സ്ഥാനാർഥിയുടേയും ആ പാർട്ടിയുടേയും കഴിവുകേടായാണ് കാണുന്നതെന്നും ജോസഫ് വിഭാഗം കുറ്റപ്പെടുത്തി. Content Highlights:Pala By Election Joseph group will be not attending election campaign with UDF


from mathrubhumi.latestnews.rssfeed https://ift.tt/2ZKuNIe
via IFTTT