Breaking

Monday, September 2, 2019

യു.എസ് ഓപ്പണ്‍; നിലവിലെ ചാമ്പ്യന്‍ ജോക്കോവിച്ച് പരിക്കേറ്റ് പിന്മാറി

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസിൽ നിന്ന് നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് പുറത്ത്. സ്വിസ് താരം സ്റ്റാൻ വാവ്റിങ്കയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിനിടെ ജോക്കാവിച്ച് പരിക്കേറ്റ് പിന്മാറുകയായിരുന്നു. ഇതോടെ വാവ്റിങ്ക ക്വാർട്ടറിലെത്തി. ആദ്യ രണ്ടു സെറ്റുകളും നഷ്ടമായി (6-4, 7-5, 2-1) മൂന്നാം സെറ്റിനിടെയാണ് താൻ പിന്മാറുന്നതായി ജോക്കോവിച്ച് അറിയിച്ചത്. ഇതോടെ കാണികൾ ജോക്കോവിച്ചിനെ കൂക്കിവിളിക്കുകയും ചെയ്തു. തോളിനേറ്റ പരിക്കാണ് മൂന്നുതവണ ജേതാവായ ജോക്കോവിച്ചിന്റെ പിന്മാറ്റത്തിനു പിന്നിലെന്നാണ് വിവരം. 2006-നു ശേഷം ഇതാദ്യമായാണ് ജോക്കോവിച്ച് യു.എസ് ഓപ്പണിന്റെ സെമിഫൈനലിലെത്താതെ പുറത്താകുന്നത്. അതേസമയം റോജർ ഫെഡറർ ക്വാർട്ടറിൽ കടന്നു. ബെൽജിയൻ താരം ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-2, 6-2, 6-0) തോൽപ്പിച്ചായിരുന്നു ഫെഡററുടെ മുന്നേറ്റം. 15-ാം സീഡായ ഗോഫിന് ഫെഡറർക്ക് യാതൊരു തരത്തിലും വെല്ലുവിളി ഉയർത്താനായില്ല. Content Highlights:Novak Djokovic, Hampered by Injury, Is Out of the U.S. Open


from mathrubhumi.latestnews.rssfeed https://ift.tt/2lQVI2E
via IFTTT