Breaking

Monday, September 2, 2019

അസ്സം ഡോക്ടറെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവം: 21 പേർ അറസ്റ്റിൽ

ഗുവാഹാട്ടി: അസ്സമിൽ ആൾക്കൂട്ട മർദ്ദനത്തിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ 21 പേർ അറസ്റ്റിൽ. 250ഓളം പേർ വരുന്ന ആൾക്കൂട്ടമാണ് രണ്ട് ദിവസം മുമ്പ് ടീ എസ്റ്റേറ്റ്ഡോക്ടറെ കൂട്ടംചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്.സംഭവത്തെ തുടർന്ന് ഐഎംഎ കഴിഞ്ഞ ദിവസം പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ടീ എസ്റ്റേറ്റ് സുരക്ഷാ കാരണങ്ങളെ തുടർന്ന് മാനേജ്മെന്റ് അടച്ചിട്ടു. ഗുവാഹാട്ടിയിൽ നിന്ന് 300 കിമി അകലെയുള്ള ജോർഹാട്ടിലെ തേയിലത്തോട്ടത്തിൽശനിയാഴ്ചയാണ് സംഭവം. എസ്റ്റേറ്റ് ആശുപത്രിയിൽചികിത്സയിലായിരുന്ന സോമ്ര മാജി എന്നയാൾ മരണപ്പെട്ടതിനെത്തുടർന്ന്തൊഴിലാളികൾ 73 കാരനായ ഡോക്ടർ ദേവൻ ദത്തയെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. 33 കാരനായ മാജിയെ അത്യാസ്സന്ന നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഈ സമയം ദത്ത ആശുപത്രിയിലുണ്ടായിരുന്നില്ല. മാത്രമല്ല ഫാർമസിസ്റ്റ് അവധിയിലുമായിരുന്നു. നഴ്സ് അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും മാജി മരണപ്പെട്ടു. ഉച്ചയ്ക്ക് 3.30 ന് തിരിച്ചെത്തിയ ഡോ. ദത്തയെ തൊഴിലാളികൾ മർദ്ദിക്കുകയും ആശുപത്രി മുറിയിൽ പൂട്ടിയിടുകയും ചെയ്തു. പൊട്ടിയ കുപ്പികഷണങ്ങൾ കൊണ്ട് ഡോക്ടറെ പരിക്കേൽപിക്കുക വരെ ചെയ്തു തൊഴിലാളികൾ. പോലീസെത്തിയാണ് പിന്നീട് ഡോക്ടറെ രക്ഷിക്കുന്നത്. ആശുപത്രിയിലേക്ക് പോകം വഴിയാണ് ഡോക്ടർ മരിച്ചത്. content highlights:21 Arrested For Mob Killing OfDoctor In Assam


from mathrubhumi.latestnews.rssfeed https://ift.tt/2k7KLJD
via IFTTT