Breaking

Monday, September 2, 2019

ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡൽഹി: ഐ എൻ എക്സ് മീഡിയോ കേസിൽ അറസ്റ്റിലായ മുൻകേന്ദ്രമന്ത്രിപി ചിദംബരത്തിന്റെ സി ബി ഐ കസ്റ്റഡി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകുന്നതിനാൽ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. അതേസമയം ചിദംബരത്തെ കസ്റ്റഡിയിൽ വിട്ടുതരണമെന്ന് സി ബി ഐ വീണ്ടും ആവശ്യപ്പെടും. ഉച്ചയ്ക്കു ശേഷമാണ് ചിദംബരത്തെ കോടതിയിൽ ഹാജരാക്കുക. 2007ൽ ഒന്നാം യു പി എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ ഐ.എൻ.എക്സ്. മീഡിയക്ക് 305 കോടിരൂപയുടെ വിദേശനിക്ഷേപം ലഭിക്കുന്നതിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന കേസിലാണ് ചിദംബരം അറസ്റ്റിലായത്. ഐ എൻ എക്സ് മീഡിയയുടെ സഹസ്ഥാപക ഇന്ദ്രാണി മുഖർജി കേസിൽ മാപ്പുസാക്ഷിയായതാണ് ചിദംബരത്തിന്റെ അറസ്റ്റിന് വഴിവെച്ചത്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ ഇതേ കേസിൽ നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാർത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു. കാർത്തി ചിദംബരത്തെ ഫെബ്രുവരി 28-നാണ് സി.ബി.ഐ. അറസ്റ്റുചെയ്തിരുന്നു. കാർത്തിക്ക് പിന്നീട് ജാമ്യം അനുവദിച്ചു. content highlights:Supreme court to consider plea of p chidambaram


from mathrubhumi.latestnews.rssfeed https://ift.tt/2lPLdN4
via IFTTT