Breaking

Thursday, September 5, 2019

പത്തൊന്‍പത്കാരിയെ നിരവധിപേര്‍ പീഡിപ്പിച്ചു; ദമ്പതിമാര്‍ അറസ്റ്റില്‍

മാള: പത്തൊമ്പതുകാരിയെ നിരവധിപേർ പീഡിപ്പിച്ചെന്ന കേസിൽ അന്നമനട സ്വദേശികളായ ദമ്പതിമാരെ പോലീസ് അറസ്റ്റുചെയ്തു. വാഴേലിപറമ്പിൽ അനീഷ് കുമാർ (45), ഭാര്യ നീതു (33) എന്നിവരെയാണ് ജില്ല റൂറൽ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. പി. പ്രദീപ്കുമാർ അറസ്റ്റുചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 11 പേരുൾപ്പെട്ട സെക്സ് റാക്കറ്റിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. വാട്സ് ആപ്പ് വഴി ചന്ദ്രൻ എന്നയാളെയാണ് പെൺകുട്ടി ആദ്യം പരിചയപ്പെടുന്നത്. പിന്നീടാണ് ചന്ദ്രനും ദമ്പതിമാരും ചേർന്ന് പെൺകുട്ടിയെ അങ്കമാലി അത്താണിയിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അതിനുശേഷം ഭീഷണിപ്പെടുത്തി പലതവണ പലരും പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴിനൽകിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് പെൺകുട്ടി കഴിഞ്ഞ 28-ന് ജീവനൊടുക്കാൻ ശ്രമം നടത്തി. ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാരെ അന്വേഷണസംഘം തന്ത്രപൂർവം ചാലക്കുടി ഡിവൈ.എസ്.പി. ഓഫീസിലെത്തിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. മാള സി.ഐ. വി. സജിൻ ശശി, എസ്.ഐ. അനിൽകുമാർ, എ.എസ്.ഐ. ജോൺസൺ, സി.പി.ഒ.മാരായ റോയ് പൗലോസ്, മൂസ, സതീശൻ, തോമസ്, ഷീബ, സുനിൽ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. Content Highlights:19 year old girl raped by a group of men, wife and husband arrested, Mala, Thrissur, sex racket, Kerala, Rape case


from mathrubhumi.latestnews.rssfeed https://ift.tt/2UrTpjR
via IFTTT