Breaking

Wednesday, September 25, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം സമ്മാനിച്ചു

ന്യൂയോർക്ക്: സ്വച്ഛ് ഭാരത് പദ്ധതി നടപ്പിലാക്കിയതിന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഗോൾകീപ്പർ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. ന്യൂയോർക്കിൽ യു.എൻ. ജനറൽ അസംബ്ലിക്കിടെ നടന്ന ചടങ്ങിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സാണ് പുരസ്കാരം സമ്മാനിച്ചത്. ഈ അംഗീകാരം എനിക്കുമാത്രമല്ലെന്നും, സ്വച്ഛ് ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവർത്തിച്ച കോടിക്കണക്കിന് ഇന്ത്യക്കാർക്കുള്ളതാണെന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നരേന്ദ്രമോദി പറഞ്ഞു. ഈ പദ്ധതിയിലൂടെ ലക്ഷക്കണക്കിനുപേരെ വിവിധ അസുഖങ്ങളിൽനിന്ന് രക്ഷപ്പെടുത്താനായെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ ഈ പുരസ്കാരം ലഭിച്ചത് എന്നെ സംബന്ധിച്ച് ഏറെ പ്രധാന്യമർഹിക്കുന്നതാണ്- മോദി പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് 11 കോടിയിലധികം കക്കൂസുകൾ നിർമിച്ചു. കക്കൂസുകൾ ഇല്ലാത്തതിനാൽ ഒരുപാട് പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചിരുന്നു. നമ്മുടെ പെൺമക്കൾക്ക് പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും കക്കൂസുകൾ ഇല്ലാത്തതിനാൽ അവർ പാതിവഴിയിൽ വിദ്യാഭ്യാസം ഉപേക്ഷിക്കുകയായിരുന്നു.പക്ഷേ, സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ഇതെല്ലാം മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. Content Highlights:pm narendra modi receives global goalkeeper award for swach bharath mission


from mathrubhumi.latestnews.rssfeed https://ift.tt/2mwuoHn
via IFTTT