Breaking

Monday, September 9, 2019

മകനെയും മരുമകനെയും ഉൾപ്പെടുത്തി ചന്ദ്രശേഖർ റാവു മന്ത്രിസഭ വികസിപ്പിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ മകൻ കെ.ടി. രാമാ റാവുവിനെയും സഹോദരി പുത്രൻ ടി. ഹരീഷ് റാവുവിനെയും ഉൾപ്പെടുത്തി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു മന്ത്രിസഭ വികസിപ്പിച്ചു. ഈയിടെ കോൺഗ്രസിൽ നിന്ന് ടി.ആർ.എസിൽ ചേർന്ന സബിത ഇന്ദ്രാ റെഡ്ഡിയെയും പട്ടികവർഗ വിഭാഗത്തിലെ സത്യവതി റാത്തോഡിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. പുവ്വഡ വിജയകുമാർ, ഡി. കമലാകർ എന്നിവരാണ് പുതിയ മറ്റു മന്ത്രിമാർ. ടി. ഹരീഷ് റാവുവിന് ധനകാര്യവും കെ.ടി. രാമാറാവുവിന് വ്യവസായം, ഐ.ടി., മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകൾ നൽകി. സബിതയ്ക്ക് വിദ്യാഭ്യാസ വകുപ്പാണ്. ആദ്യമായാണ് ചന്ദ്രശേഖർ റാവു മന്ത്രിസഭയിൽ സ്ത്രീകളെ ചേർക്കുന്നത്. ഇതോടെ മന്ത്രിസഭയിൽ 18 മന്ത്രിമാരായി. പുതിയ ഗവർണർ തമിഴ് ഇസൈ സൗന്ദരരാജനാണ് പുതിയ മന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിച്ചത്. content highlights:Telangana CM K Chandrashekhar Rao again expands cabinet, inducts son, nephew


from mathrubhumi.latestnews.rssfeed https://ift.tt/2LEn598
via IFTTT