Breaking

Friday, September 6, 2019

ആധാര്‍കാര്‍ഡില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കി

ആധാർ കാർഡിൽ പുതിയ വിവരങ്ങൾ ചെർക്കുന്നതിന് ഇനി കൂടുതൽ സേവന നിരക്ക് നൽകേണ്ടിവരും. വിലാസം, മൊബൈൽ നമ്പർ എന്നിവ മാറ്റുന്നതിനും ബയോമെട്രിക് ഡാറ്റ ചേർക്കുന്നതിനും മറ്റുമാണ് കൂടുതൽ നിരക്ക് നൽകേണ്ടിവരിക. പേര്, വിലാസം, ലിംഗം, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയവ ചേർക്കുന്നതിനോ മാറ്റുന്നതിനോ 50 രൂപയാണ് ഇനി മുതൽ നൽകേണ്ടത്. ഇതുവരെ 25 രൂപയായിരുന്നു ഈടാക്കിയിരുന്നത്. അതേസമയം, വിലാസം മാറ്റുന്നതും മറ്റും ഓൺലൈനായി നിങ്ങൾ സ്വയം ചെയ്യുകയാണെങ്കിൽ പണമൊന്നും ഈടാക്കില്ലെന്നു യുഐഡിഎഐയുടെ അറിയിപ്പിൽ പറയുന്നു. ആധാർ സെന്റർ വഴി സേവനം പ്രയോജനപ്പെടുത്തുമ്പോഴാണ് നിരക്ക് ഈടാക്കുക. യുഐഡിഎഐയുടെ വെബ്സൈറ്റ് വഴി ആധാർ കാർഡ് പ്രിന്റ് ചെയ്ത് ലഭിക്കുന്നതിന് പണം നൽകേണ്ടിവരും. പ്രിന്റിങ് ചാർജ്, സ്പീഡ് പോസ്റ്റ് ചാർജ് നിരക്ക് എന്നിവ ഉൾപ്പടെ 50 രൂപയാണ് നൽകേണ്ടത്. ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ വഴി പണമടയ്ക്കാം. നിങ്ങൾ ആദ്യമായാണ് ആധാർ എടുക്കുന്നതെങ്കിൽ പണമൊന്നും നൽകേണ്ടതില്ല. കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനും നിരക്ക് ഈടാക്കില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2A1I40d
via IFTTT