Breaking

Friday, September 6, 2019

നിയമതടസ്സം മാറി; ബി.എസ്.എൻ.എല്ലിന് 4 ജി കിട്ടും

തൃശ്ശൂർ: ബി.എസ്.എൻ.എല്ലിന് 4ജി സ്പെക്ട്രം നിഷേധിച്ചിരുന്നതിന് ഉയർത്തിക്കാട്ടിയിരുന്ന നിയമതടസ്സം മാറി. ലേലത്തിലൂടെ അല്ലാതെ സ്പെക്ട്രം അനുവദിക്കരുതെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ബി.എസ്.എൻ.എല്ലിന് 4ജി സ്പെക്ട്രം നിഷേധിക്കരുതെന്ന് സോളിസിറ്റർ ജനറൽ ടെലികോം വകുപ്പിന് ഉപദേശം നൽകി. ഇനി കേന്ദ്രമന്ത്രിസഭയ്ക്ക് സ്പെക്ട്രം അനുവദിക്കുന്നതിൽ തീരുമാനമെടുക്കാം. 2012-ൽ 2ജി സ്പെക്ട്രം അഴിമതി ഉണ്ടായപ്പോഴാണ് കോടതി ഇടപെട്ടത്. സ്പെക്ട്രം ലേലത്തിലൂടെ അല്ലാതെ കമ്പനികൾക്ക് സർക്കാർ അനുവദിക്കരുതെന്നായിരുന്നു ഉത്തരവ്. സ്വകാര്യ കമ്പനികളുമായി ലേലത്തിൽ മത്സരിക്കാൻ ധനസ്ഥിതിയിലെ മോശം അവസ്ഥകാരണം ബി.എസ്.എൻ.എല്ലിന് കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് 4ജി അനുവദിക്കുന്നത് നീണ്ടുപോയി. ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നശേഷം അമിത്ഷാ, നിർമലാ സീതാരാമൻ, രവിശങ്കർപ്രസാദ് എന്നീ മന്ത്രിമാരടങ്ങിയ സമിതി തയ്യാറാക്കിയ പുനരുദ്ധാരണപാക്കേജിൽ 4ജി അനുവദിക്കാമെന്ന് നിർദേശം ഉണ്ടായിരുന്നു. അതിന്റെ തുക സർക്കാർ അനുവദിക്കാമെന്നും വ്യവസ്ഥവെച്ചു. എന്നാൽ, ഈ സമയത്താണ് നിയമതടസ്സമുണ്ടെന്നത് ചൂണ്ടിക്കാണിക്കപ്പെട്ടത്. അതോടെ സ്പെക്ട്രം അനുവദിക്കുന്നതിലെ താത്പര്യം തണുത്തു. ഈ ഘട്ടത്തിലാണ് മന്ത്രിതലസമിതി തന്നെ സോളിസിറ്റർ ജനറലിന്റെ അഭിപ്രായം തേടിയത്. സ്പെക്ട്രം അനുവദിക്കാൻ ഇനി മന്ത്രിസഭാതീരുമാനം മാത്രം മതി. സ്പെക്ട്രം അനുവദിച്ചാലും അത് പ്രാവർത്തികമാക്കാൻ 10,000 കോടി രൂപയെങ്കിലും ബി.എസ്.എൻ.എൽ. കണ്ടെത്തണം. അടിസ്ഥാനസൗകര്യങ്ങളും ഉപകരണങ്ങളും വാങ്ങാനാണിത്. content highlights:bsnl 4g


from mathrubhumi.latestnews.rssfeed https://ift.tt/2POlp2p
via IFTTT