Breaking

Monday, September 2, 2019

സ്വന്തം ദേശീയ റെക്കോഡ് തിരുത്തി; ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി ജിന്‍സന്‍ ജോണ്‍സണ്‍

ബെർലിൻ: ഐ.എസ്.ടി.എ.എഫ് അത്ലറ്റിക് മീറ്റിൽ 1500 മീറ്ററിലെ മികച്ച സമയത്തോടെ ദോഹയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി കോഴിക്കോട്ടുകാരൻ ജിൻസൻ ജോൺസൺ. ബെർലിനിൽ നടക്കുന്ന മീറ്റിൽ മൂന്നു മിനിറ്റ് 35:24 സെക്കൻഡിൽ ഓടിയെത്തിയ ജിൻസൺ വെള്ളി മെഡൽ സ്വന്തമാക്കി. 1500 മീറ്ററിൽ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് (3:37.62) തിരുത്തുന്നതായിരുന്നു ജിൻസന്റെ പ്രകടനം. മൂന്നു മിനിറ്റ് 35:01 സെക്കൻഡിൽ ഓടിയെത്തിയ അമേരിക്കയുടെ ജോഷ്വ തോംസൺ ഈയിനത്തിൽ സ്വർണം കരസ്ഥമാക്കി. 2020-ലെ ടോക്കിയോ ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്താൻ ലക്ഷ്യമിട്ട് യു.എസ്.എയിലെ കോളൊറാഡോയിൽ വിദഗ്ധ പരിശീലനത്തിനായി തയ്യാറെടുക്കുകയാണ് ജിൻസൺ. 2018-ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണ മെഡൽ നേടിയ താരമാണ്. Content Highlights:Jinson Johnson qualifies for World Championships, breaks national record


from mathrubhumi.latestnews.rssfeed https://ift.tt/2jUkBKe
via IFTTT