Breaking

Monday, September 9, 2019

സെന്‍സെക്‌സില്‍ 151 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 151 പോയന്റ് നഷ്ടത്തിൽ 36830ലും നിഫ്റ്റി 42 പോയന്റ് താഴ്ന്ന് 10903ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 375 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 369 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ലോഹം, ഊർജം, ബാങ്ക്, ഐടി ഓഹരികളാണ് നഷ്ടത്തിൽ. ഫാർമ ഓഹരികൾ നേട്ടത്തിലുമാണ്. ഏഷ്യൻ പെയിന്റ്സ്, ഇന്ത്യബുൾസ് ഹൗസിങ്, യുപിഎൽ, സൺ ഫാർമ, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2A0Ptgn
via IFTTT