Breaking

Monday, August 26, 2019

നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു; കര്‍ണാടകത്തില്‍ അധ്യക്ഷസ്ഥാനത്തേക്ക് ഡി.കെ. ശിവകുമാറും പരിഗണനയിൽ

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് ഘടകത്തിൽ നേതൃമാറ്റം ചർച്ചയാകുന്നു. പി.സി.സി. (പ്രദേശ് കോൺഗ്രസ് കമ്മിറ്റി) അധ്യക്ഷസ്ഥാനത്തേക്ക് മുതിർന്ന നേതാവ് ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകളാണ് ഉയർന്നുവരുന്നത്. അധ്യക്ഷസ്ഥാനത്തേക്കു മുൻമന്ത്രി കൃഷ്ണബൈരെ ഗൗഡയുടെയും ചാമരാജനഗർ മുൻ എം.പി. ആർ. ധ്രുവനാരായണയുടെയും പേരുകളാണ് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചിരിക്കുന്നതെന്നാണ് വിവരം. വൊക്കലിഗ സമുദായത്തിൽപ്പെട്ട നേതാവിനെയാണ് പരിഗണിക്കുന്നതെങ്കിൽ കൃഷ്ണബൈരെ ഗൗഡയ്ക്കാകും നറുക്കുവീഴുക. അടുത്തയാഴ്ച ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിനുശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമാകും. ഡൽഹിയിലുള്ള ഡി.കെ. ശിവകുമാർ പാർട്ടി അധ്യക്ഷ സോണിയാഗാന്ധി, ജനറൽ സെക്രട്ടറി അഹമ്മദ് പട്ടേൽ തുടങ്ങിയവരെക്കണ്ട് ചർച്ച നടത്തിയതായാണ് വിവരം. എന്ത് ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് ശിവകുമാർ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പി.സി.സി. അധ്യക്ഷസ്ഥാനത്തേക്കില്ലെങ്കിൽ പ്രതിപക്ഷനേതൃസ്ഥാനത്തേക്കു പരിഗണിക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സംസ്ഥാന അധ്യക്ഷനായ ദിനേശ് ഗുണ്ടുറാവുവിനു ഒന്നരവർഷംകൂടി കാലാവധിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പാർട്ടിയുടെ സംസ്ഥാനഘടകം പിരിച്ചുവിട്ടെങ്കിലും സംസ്ഥാന അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവിനെയും വർക്കിങ് പ്രസിഡന്റ് ഈശ്വർ ഖന്ദ്രെയെയും തുടരാൻ അനുവദിച്ചിരുന്നു. പ്രതിപക്ഷനേതാവിന്റെ കാര്യത്തിലും പാർട്ടി ഉടൻ തീരുമാനമെടുക്കും. നിലവിൽ കോൺഗ്രസ് നിയമസഭാകക്ഷിനേതാവായ സിദ്ധരാമയ്യയാണ് പ്രതിപക്ഷനേതാവിന്റെ സ്ഥാനവും വഹിക്കുന്നത്. content highlights:dk shivakumar likely to be the congress pcc president for karnataka


from mathrubhumi.latestnews.rssfeed https://ift.tt/2MDgJKp
via IFTTT