Breaking

Monday, August 26, 2019

മോദിയുടെ ഹിന്ദിയും ഗ്രിൽസിന്റെ ഇംഗ്ലീഷും: ഇരുവരും മനസ്സിലാക്കിയത് ഇങ്ങനെ

ന്യൂഡൽഹി: ഡിസ്കവറി ചാനലിന്റെ 'മാൻ വേഴ്സസ് വൈൽഡ്' പരിപാടി കണ്ട മിക്കവരുടെയും സംശയമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിന്ദിയിലുള്ള സംഭാഷണം അവതാരകൻ ബെയർ ഗ്രിൽസിന് ഞൊടിയിടയിൽ എങ്ങനെ മനസ്സിലായി എന്നത്. ചെവിയിൽ ഘടിപ്പിച്ച റിമോട്ട് ട്രാൻസ്ലേറ്ററിലൂടെയാണ് ഇതു സാധ്യമാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഞായറാഴ്ച 'മൻ കി ബാത്തി'ലൂടെയാണ് രഹസ്യം പരസ്യമാക്കിയത്. “ചിലരെന്നോടു ചോദിച്ചു, മോദിജീ.. താങ്കൾ ഹിന്ദിയിലാണു സംസാരിച്ചത്. ഗ്രിൽസിന് ഹിന്ദി അറിയില്ല. പിന്നെങ്ങനെ നിങ്ങൾ രണ്ടുപേരും ഇത്രയും വേഗത്തിൽ സംഭാഷണം നടത്തിയെന്ന്. ഇതിൽ നിഗൂഢതയൊന്നുമില്ല. ഞാനെന്തു പറയുമ്പോഴും അതു ഞൊടിയിടയിൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി, ചെവിയിൽവെച്ച ചെറിയ ഉപകരണത്തിലൂടെ ഗ്രിൽസിനു കേട്ടുമനസ്സിലാക്കാം. ഈ സാങ്കേതികവിദ്യയാണ് ഞങ്ങളുടെ സംഭാഷണം എളുപ്പത്തിലാക്കിയത്.”-മോദി പറഞ്ഞു. ഈ മാസം 12-നായിരുന്നു ഡിസ്കവറി ചാനൽ മോദി പങ്കെടുത്ത പരിപാടി പ്രക്ഷേപണം ചെയ്തത്. content highlights:Narendra modi reveals how bear grylls understood his hindi during man vs wild


from mathrubhumi.latestnews.rssfeed https://ift.tt/2MEHYEi
via IFTTT