Breaking

Monday, July 1, 2019

രാജ്കുമാറിന്റെ മരണം: എസ്പിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്, കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

കോട്ടയം: പീരുമേട്ടിൽ റിമാൻഡ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ ഇടുക്കി എസ്.പി.ക്ക് വീഴ്ച പറ്റിയതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. എസ്.പിയുടെ നിർദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കേസിൽ പ്രതിപക്ഷമടക്കം നേരത്തെ തന്നെ എസ്പിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിൽ എസ്.പി.വേണുഗോപാലിനെ തൽസ്ഥാനത്ത് നീക്കാനാണ് സാധ്യത. ഇതിനിടെ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രിയെ കാണുന്നതിനായി കുടുംബം ഇന്ന് രാവിലെ ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പോലീസുകാർക്കെതിരെയും ക്രിമിനൽ കുറ്റം ചുമതത്തണമമെന്നാതടക്കമുള്ള കാര്യങ്ങളും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. Content Highlights:peermade custodial death-idukki sp-cm pinarayi


from mathrubhumi.latestnews.rssfeed https://ift.tt/2XzX03l
via IFTTT