കൊല്ലം: ശാസ്താംകോട്ടയിൽ പ്രണയം നിരസിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. സ്വകാര്യ ബസ്ജീവനക്കാരനായ അനന്തുവാണ് കൃത്യം നടത്തിയതെന്നാണ് വിവരം. പുലർച്ചെ രണ്ടുമണിയോടുകൂടി പെൺകുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന അനന്തു കുട്ടിയെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മൂന്ന് തവണ പെൺകുട്ടിക്ക് കുത്തേറ്റുവെന്നാണ് വിവരം. പെൺകുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും അനന്തു ഓടി രക്ഷപ്പെട്ടു. ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. നേരത്തേമുതൽ പെൺകുട്ടിയെ അനന്തു ശല്യം ചെയ്തിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രണയാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി അത് നിരസിച്ചു. ഇതേതുടർന്നാണ് ഇയാൾ അക്രമം നടത്തിയതെന്നാണ് വിവരം. Content Highlights:girl attacked for refusing love in kollam shasthamkotta
from mathrubhumi.latestnews.rssfeed https://ift.tt/2FKPiJk
via
IFTTT