Breaking

Monday, May 27, 2019

ശാരദ ചിട്ടി തട്ടിപ്പ്: രാജീവ് കുമാറിനെ ഇന്ന് സിബിഐ സംഘം ചോദ്യം ചെയ്യും

കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണറും മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനുമായ രാജീവ് കുമാർ ഐപിഎസിനെ ഇന്ന് സിബിഐ സംഘം ചോദ്യം ചെയ്യും. അന്വേഷണത്തോട് സഹകരിക്കുന്നില്ലെങ്കിൽ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനാണ് സിബിഐയുടെ നീക്കം.

അന്വേഷണവുമായി സഹകരിക്കണമെന്നും കൊൽക്കത്ത സിബഐ ഓഫീസിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ട് സിബിഐ സംഘം ഇന്നലെ രാത്രി രാജീവ് കുമാറിന്‍റെ വസതിയിലെത്തി സമൻസ് നൽകിയിരുന്നു. ഇന്ന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ വേണ്ട നടപടികളുമായി സിബിഐ മുന്നോട്ട് പോകും.

രാജീവ് കുമാര്‍ വിദേശത്തേക്ക് പോയേക്കുമെന്ന സൂചനകളെ തുടർന്ന് ഇമിഗ്രേഷൻ വിഭാഗം എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്ക് ഔട്ട് നോട്ടീസും അയച്ചിട്ടുണ്ട്. ഇതേസമയം തെരഞ്ഞെടുപ്പു കമ്മിഷൻ സ്ഥലം മാറ്റിയിരുന്ന അനുജ് ശർമ്മ ഐപിഎസിനെ വീണ്ടും സംസ്ഥാന സർക്കാർ കൊൽക്കത്ത കമ്മീഷണറായി നിയമിച്ചു.



from Anweshanam | The Latest News From India http://bit.ly/2MkZGx4
via IFTTT