Breaking

Saturday, May 25, 2019

ഇംഗ്ളണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗന് പരിശീലനത്തിനിടെ പരിക്ക്; ആശങ്കയോടെ ഇംഗ്ലണ്ട് ക്യാമ്പ്

ലണ്ടന്‍: ഇംഗ്ളണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗന് പരിശീലനത്തിനിടെ പരിക്കേറ്റു. ലോകകപ്പ് മത്സരങ്ങൾ തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് താരത്തിന്റെ വിരലിൽ പരിക്കേറ്റത്. സതാംപ്ടണില്‍ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പരിക്ക് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി താരത്തിന്  എക്‌സ്- റേ ടെസ്റ്റ് നടത്തിയിരുന്നു. പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമല്ല. ഇത്തവണ സെമിയിൽ പ്രവേശിക്കുമെന്ന് എല്ലാവരും വിധിഴെയുതുന്ന ടീമുകളിൽ ഒന്നാണ് ഇംഗ്ളണ്ട്. അതിനിടെ ക്യാപ്റ്റന് തന്നെ പരിക്കേറ്റത് ഇംഗ്ളണ്ട് ക്യാമ്പിൽ ആശങ്ക പരത്തുന്നുണ്ട്.

നാളെ ഓസീസുമായുള്ള ആദ്യ സന്നാഹ മത്സരം നടക്കാനിരിക്കെയാണ് പരിക്കേറ്റത്. മത്സരത്തില്‍ ക്യാപ്റ്റന്‍ കളിക്കാന്‍ സാധ്യത കുറവാണ്. മോര്‍ഗന്റെ അഭാവത്തിൽ ജോ റൂട്ടായിരിക്കും ടീമിനെ നയിക്കുക. 



from Anweshanam | The Latest News From India http://bit.ly/2WvElFr
via IFTTT