ന്യൂഡൽഹി: തന്റെ ശരീരത്തിലെ ഓരോ കോശവും രാജ്യത്തിന് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്ക് വലിയ വിജയംനൽകിയതിന് മോദി ജനങ്ങൾക്ക് നന്ദി പറഞ്ഞു. ഈ വിജയം ജനാധിപത്യത്തിന്റെ വിജയമെന്നാണ് മോദി വിശേഷിപ്പിച്ചത്. ഈ സമയത്ത് മൂന്ന് ഉറപ്പുകളാണ് ജനങ്ങളോട് എനിക്ക് നൽകാനുള്ളത്. തെറ്റായ ഉദ്ദേശത്തോടുകൂടി ഞാൻ ഒന്നും ചെയ്യില്ല. സ്വന്തം നേട്ടത്തിനായി യാതൊന്നും പ്രവർത്തിക്കുകയുമില്ല. എന്റെ ശരീരത്തിലെ ഒരോ രോമകൂപവുംകോശവുംരാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി അക്ഷീണം പ്രയത്നിക്കും.- മോദി പറഞ്ഞു. എല്ലാ പാർട്ടികളും ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. രാജ്യത്തെ ജാതി രാഷ്ട്രീയത്തെയും മോദി വിമർശിച്ചു. രണ്ടുതരത്തിലുള്ള ജാതികൾ മാത്രമാണ് രാജ്യത്ത് ഉള്ളത്. ദരിദ്രരും ദാരിദ്ര്യത്തെ നിർമാർജനം ചെയ്യുന്നവരുമാണ് അവ. ജനങ്ങളുടെ അടുത്ത് അവരുടെ തീരുമാനം അറിയാനായി ഞങ്ങൾ പോയി. ഇന്ന് കോടിക്കണക്കിന് ആളുകൾ ഈ ഫക്കീറിന്റെ ഭാണ്ഡം നിറച്ചുതന്നിരിക്കുന്നു. ഇത് ജനാധിപത്യത്തിലെ വലിയ സംഭവങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:PM Modi, 2019 Loksabha Election Result, BJP
from mathrubhumi.latestnews.rssfeed http://bit.ly/2WYBmlE
via
IFTTT