Breaking

Friday, May 24, 2019

മ്യൂച്വല്‍ ഫണ്ട് ബിസിനസില്‍നിന്ന് റിലയന്‍സ് പിന്മാറുന്നു

മുംബൈ: അനിൽ ധിരുബായ് അംബാനി ഗ്രൂപ്പിന്റെ റിലയൻസ് ക്യാപിറ്റൽ മ്യൂച്വൽ ഫണ്ട് ബിസിനസിൽനിന്ന് പിന്മാറുന്നു. പങ്കാളിയായ നിപ്പോൺ ലൈഫ് അസറ്റ് മാനേജുമെന്റിന് മൊത്തം ഓഹരിയും കൈമാറുന്നതിനെക്കുറിച്ചാണ് റിലയൻസിന്റെ ആലോചന. തങ്ങളുടെ കൈവശമുള്ള 42.88 ശതമാനം ഓഹരിയും ജപ്പാനിലെ നിപ്പോൺ ലൈഫ് ഇൻഷുറൻസിന് കൈമാറും. ഇതോടൊപ്പം റിലയൻസ് നിപ്പോൺ അസറ്റ് മാനേജുമെന്റ് ഓപ്പൺ ഓഫറും പ്രഖ്യാപിക്കും. ഓഹരിയൊന്നിന് 230 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2WtPAOE
via IFTTT