തിരുവനന്തപുരം: കുമ്മനം രാജശേഖരൻ തിരവന്തപുരത്ത് പരാജയപ്പെട്ടതിന് പിന്നാലെ തല മൊട്ടയടിച്ച് സംവിധായകൻ അലി അക്ബർ. തിരുവനന്തപുരത്ത് കുമ്മനം ജയിച്ചില്ലെങ്കിൽ തലമൊട്ടയടിക്കുമെന്ന് അലി അക്ബർ പറഞ്ഞിരുന്നു. കുമ്മനം തിരുവനന്തപുരത്ത് തോൽക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അലി അക്ബറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവൻ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു... കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം... കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാം.. Content Highlights: Ali Akbar, BJP. Kummanam Rajasekharan
from mathrubhumi.latestnews.rssfeed http://bit.ly/2M7RIrb
via
IFTTT