Breaking

Sunday, May 12, 2019

സംരംഭക സംഗമവും, സ്റ്റാര്‍ട്ടപ്പ് ക്ലബ്ബ് രൂപീകരണവും

കോഴിക്കോട്: നവോദയാ ട്രസ്റ്റിനു കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സംരംഭക കൂട്ടായ്മയായ എസ് എം ഇ ക്ലബ്ബ് 2019 മെയ് 18 ശനിയാഴ്ച രാവിലെ 9:30 മുതല്‍ കോഴിക്കോട് ചെറൂട്ടി റോഡിലെ മലബാര്‍ ചേമ്പര്‍ പി വി സ്വാമി മെമ്മോറിയല്‍ ഹാളില്‍ വെച്ച് സംരംഭക സംഗമവും, സ്റ്റാര്‍ട്ടപ്പ് ക്ലബ്ബ് രൂപീകരണവും നടത്തുന്നു,
പരിപാടി കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നതും പ്രമുഖ ട്രൈനര്‍ ശ്രീ. സജി കുമാര്‍ ക്ലാസ്സെടുക്കുന്നതാണ്,
ചടങ്ങില്‍ മീഡിയാ വണ്‍ സി ഇ ഓയും വ്യവസായ വകുപ്പ് മുന്‍ അഡീഷണല്‍ ഡയരക്ടറുമായ ശ്രീ. അബ്ദുല്‍ മജീദ് മിത്രം ഓണ്‍ലൈന്‍ ഷൊപ്പിംഗ് സൈറ്റ് പ്രകാശനവും കനറാ ബാങ്ക് മുന്‍ ഡിവിഷണല്‍ മാനേജര്‍
ശ്രീ. അബ്ദുല്‍ ജബ്ബാര്‍ സ്റ്റാര്‍ട്ടപ്പ് ക്ലബ്ബ് ഉല്‍ഘാടനവും നിര്‍വ്വഹിക്കും,
പരിപാടിയില്‍ ബിസിനസ്സ് പദ്ധതികള്‍ അവതരിപ്പിക്കുന്നതും വിജയം വരിച്ച സംരംഭകര്‍ അനുഭവം പങ്കു വെക്കുന്നതുമാണ്,
റജിസ്റ്റര്‍ ചെയ്യുന്നതിനു: 9544601103/104



from Whitespace http://bit.ly/2E3nfE2
via IFTTT