Breaking

Friday, May 24, 2019

ട്വിറ്ററിൽനിന്ന്‌ മോദി ‘ചൗക്കീദാറെ’ നീക്കി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നയുടൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു ബി.ജെ.പി. നേതാക്കളും ട്വിറ്ററിൽനിന്ന് ‘ചൗക്കീദാർ’ ഒഴിവാക്കി. തിരഞ്ഞെടുപ്പുപ്രചാരണം ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ മാർച്ച് 17-നാണ് ഇവർ ട്വിറ്റർ യൂസെർനെയിമിൽ ‘ചൗക്കീദാർ’ എന്ന പദം കൂട്ടിച്ചേർത്തത്. ‘‘കാവൽക്കാരന്റെ (ചൗക്കീദാർ) ഭാവാർഥത്തെ അടുത്ത തലത്തിലേക്ക് ഉയർത്താനുള്ള സമയമായി. രാജ്യപുരോഗതിക്ക്‌ പ്രവർത്തിക്കുന്നതോടൊപ്പം രാജ്യത്തിന്റെ കാവൽക്കാരനാണെന്ന അർഥത്തിനു കൂടുതൽ വീര്യം പകരേണ്ടതുമുണ്ട്. ട്വിറ്ററിൽനിന്ന് മാത്രമാണ് ചൗക്കീദാർ പോവുന്നത്. എന്നാൽ, അതെന്റെ അവിഭാജ്യ ഘടകമായി തുടരും’’ -നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ചൗക്കീദാർ എന്ന വാക്ക് രാജ്യസുരക്ഷയുടെ പ്രതീകമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed http://bit.ly/2JYXZTr
via IFTTT