Breaking

Monday, May 27, 2019

പെരുന്നാൾ: യു.എ.ഇയില്‍ ഏഴ് ദിവസത്തെ പൊതു അവധി

ദുബായ്: ചെറിയ പെരുന്നാൾ പ്രമാണിച്ച് യു.എ.ഇയില്‍ ഏഴ് ദിവസത്തെ അവധി. ജൂണ്‍ രണ്ടിന് അവധി തുടങ്ങും. പ്രസിഡന്റ് ശൈയിഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് യു.എ.ഇ മന്ത്രിസഭ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്.

തൊട്ടുമുന്‍പ് കടന്നുവരുന്ന രണ്ട് വാരാന്ത്യ അവധി കൂടി ചേര്‍ത്താല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മൊത്തം ഒന്‍പത് ദിവസത്തെ അവധി ലഭിക്കും. ഫലത്തിൽ മേയ് 31 വെള്ളി തുടങ്ങുന്ന അവധിക്ക് ശേഷം സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍ ജൂണ്‍ ഒമ്പതിന് തുറക്കും.

സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് നാല് ദിവസം പെരുന്നാള്‍ അവധി ലഭിക്കും. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് സ്വകാര്യ മേഖലയുടെ അവധി. 



from Anweshanam | The Latest News From India http://bit.ly/2W2cH38
via IFTTT