ലഖ്നൗ: ഉത്തർപ്രദേശിലെ സാന്ത് കബീർനഗറിലെ മുഷ്താഖ് എന്ന എട്ടുവയസ്സുകാരനാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ താരം. അച്ഛന്റെ മർദ്ദനത്തിൽനിന്ന് അമ്മയെ രക്ഷിക്കാനായി ഒന്നരകീലോമീറ്റർ ദൂരം ഓടി പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെയാണ് മുഷ്താഖ് എന്ന ബാലൻ സാമൂഹികമാധ്യമങ്ങളിലെ ഹീറോ ആയത്. കബീർനഗറിലെ വീട്ടിൽ അച്ഛൻ അമ്മയെ തല്ലുന്നത് കണ്ട് ഭയന്ന മുഷ്താഖ് കരഞ്ഞുകൊണ്ടാണ് പോലീസ് സ്റ്റേഷനിലേക്ക് ഓടിയത്. കരഞ്ഞുതളർന്ന മുഖവുമായി സ്റ്റേഷനിലേക്ക് കയറിവന്ന കുട്ടിയെ കണ്ട് പോലീസുകാരും ആദ്യം അമ്പരന്നു. തുടർന്ന് മുഷ്താഖ് തന്നെ അച്ഛൻ അമ്മയെ മർദ്ദിക്കുന്ന വിവരം പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. കാര്യങ്ങൾ വിശദമായി കേട്ട പോലീസ് ഉദ്യോഗസ്ഥർ ഉടൻതന്നെ സംഭവസ്ഥലത്തെത്തുകയും കുട്ടിയുടെ അച്ഛനെ പിടികൂടുകയുമായിരുന്നു. ഗാർഹികപീഡനത്തിനിരയായ അമ്മയെ രക്ഷിക്കാനായി ഇത്രയുംദൂരം ഓടി പോലീസ് സ്റ്റേഷനിലെത്തിയ എട്ടുവയസ്സുകാരനിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നാണ് ഇക്കാര്യം ട്വിറ്ററിൽ പങ്കുവെച്ച രാഹുൽ ശ്രീവാസ്തവ എന്ന പോലീസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത്. രാഹുൽ ശ്രീവാസ്തവയുടെ ട്വീറ്റ് വൈറലായതോടെ നിരവധി പേർ മുഷ്താഖിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. Meet Mushtak,8 yrs old from Sant Kabirnagar, UP He ran for 1.5 kms to report to Police that his mother was being beaten up by his father after which his father was arrested. Big Lessons to learn from a little child to resist & report #DomesticViolence #LessonsChildrenTeach pic.twitter.com/byCuDz1kuK — RAHUL SRIVASTAV (@upcoprahul) April 29, 2019 Content Highlights:eight year old boy rushes to police station and files complaint against father for beating mother
 
from mathrubhumi.latestnews.rssfeed http://bit.ly/2Wgqrn9
via 
IFTTT