ജലന്ധർ: ബിജെപിയും നരേന്ദ്രമോദിയും വിജയം ആഘോഷിക്കുമ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയം സഹിക്കാൻ പോലുമാകാതെ തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകന്റെ മുന്നിൽ പൊട്ടിക്കരഞ്ഞ് ഒരു സ്ഥാനാർഥി. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥി നീട്ടു ഷത്രൻ വാലയാണ് തന്റെ തോൽവി താങ്ങാനാവാതെ കരഞ്ഞുപോയത്. തിരഞ്ഞെടുപ്പിൽ വൻവിജയം പ്രതീക്ഷിച്ചല്ല നീട്ടു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ വോട്ടെണ്ണൽ ഫലം വന്നപ്പോൾ നീട്ടുവിന് ലഭിച്ചത് വെറും അഞ്ച് വോട്ട്. അഞ്ച് വോട്ട് കിട്ടിയതിന്റെ സങ്കടമാണ് നീട്ടുവിനെ കരയിച്ചതെന്ന് കരുതിയാൽ തെറ്റി. ഒമ്പത് കുടുംബാംഗങ്ങൾ ഉള്ള തന്റെ വീട്ടിലെ നാലുപേർ തന്നോട് വഞ്ചന കാട്ടിയെന്നതാണ് നീട്ടുവിനെ കരയിച്ചത്. ഈ പരാജയം നീട്ടുവിനെ ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് തീരുമാനത്തിലെത്തിച്ചിരിക്കുകയാണ്. നീട്ടു പൊട്ടിക്കരയുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. തിരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങളുടെ വോട്ടുകൾ പോലും ലഭിക്കാത്ത നീട്ടുവിനെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ. Iss independent candidate ko total 5 votes padi hain aur iske ghar mein 9 log hain😂😂😂😂😂😂😂😂😭😭😭 pic.twitter.com/E6f9HJXCYA — Rishav Sharma (@rishav_sharma1) 23 May 2019 Content Highlights: Punjab Candidate Cries After Getting Only 5 Votes
from mathrubhumi.latestnews.rssfeed http://bit.ly/2YNqGqn
via
IFTTT