കൊല്ലം : പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ ബലാത്സംഗംചെയ്തു കൊന്ന കേസിലെ പ്രതിക്ക് 43 വർഷം കഠിനതടവും ജീവപര്യന്തവും ശിക്ഷ വിധിച്ചു. മൂന്നുലക്ഷം രൂപ പിഴയും അടയ്ക്കണം. പ്രതി പിറവന്തൂർ നല്ലകുളം തടത്തിൽ സുനിൽകുമാറി(42)നെയാണ് കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി ഇ.ബൈജു ശിക്ഷിച്ചത്. കൊലപാതകം, വീട്ടിൽ അതിക്രമിച്ചുകയറൽ, പ്രായപൂർത്തിയാകാത്ത കുട്ടിയോടുള്ള ലൈംഗികാതിക്രമം, തെളിവുനശിപ്പിക്കൽ, മാല കവരൽ എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചത്. 2017 ജൂലായ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതി രാത്രി പെൺകുട്ടിയുടെ വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറി ബലാത്സംഗം ചെയ്തെന്നും ഒച്ചവയ്ക്കാതിരിക്കാനായി കഴുത്തിൽ കയറിട്ടുമുറുക്കി കൊലപ്പെടുത്തിയെന്നുമാണ് കേസ്. മരിച്ചശേഷം കുട്ടിയുടെ സ്വർണമാല കവർന്ന് പ്രതി രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ സംഭവമറിയുന്നത് നേരംപുലർന്നശേഷമാണ്. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും യഥാർഥ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കർമസമിതിയുണ്ടാക്കി നാട്ടുകാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിനെത്തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. കൊല്ലം ക്രൈം ബ്രാഞ്ച് ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ ജി.ജോൺസന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ലോക്കൽ പോലീസ് കുട്ടിയുടെ അച്ഛനെ പലതവണ ചോദ്യംചെയ്തത് നാട്ടിൽ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പരിസരവാസികളെ ചോദ്യംചെയ്തും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുമാണ് അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ വസ്ത്രത്തിലും ശരീരത്തിലുമുണ്ടായിരുന്ന സ്രവങ്ങൾ ഡി.എൻ.എ. പരിശോധന നടത്തിയാണ് പ്രതിയുടേതാണെന്ന് തെളിയിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.ജബ്ബാർ ഹാജരായി. എസ്.ഐ. മഹേഷ്കുമാർ, അഷറഫ് ബൈജു, സൈജു, സുരേഷ്കുമാർ, ജോ ചാക്കോ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. Content Highlights:auto driver, killed 16 year girl after rape
from mathrubhumi.latestnews.rssfeed http://bit.ly/2QqbBZ1
via
IFTTT