Breaking

Wednesday, May 1, 2019

വിദ്യാര്‍ഥിനികളുടെ വസ്ത്രമുരിഞ്ഞ് പരിശോധന; പ്രതിഷേധത്തിനൊടുവില്‍ 4 ജീവനക്കാരെ പിരിച്ചുവിട്ടു

പഞ്ചാബിലെ അകാൽ സർവകലാശാല ഹോസ്റ്റലിലെ വിദ്യാർഥിനികളുടെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് നാലുജീവനക്കാരെ പിരിച്ചുവിട്ടു. രണ്ടു സുരക്ഷാ ജീവനക്കാരെയും രണ്ട് ഹോസ്റ്റൽ വാർഡൻമാരെയുമാണ് സർവകലാശാല ഭരണസമിതി പിരിച്ചുവിട്ടത്. ഹോസ്റ്റലിലെ ശുചിമുറിയിൽ ഉപയോഗിച്ച സാനിറ്ററി നാപ്കിൻ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാപ്കിൻ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനായി ഹോസ്റ്റലിലെ പെൺകുട്ടികളുടെ വസ്ത്രമുരിയാൻ ഹോസ്റ്റൽ വാർഡൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സംഭവം. ഇതിൽ പ്രതിഷേധവുമായി ചൊവ്വാഴ്ച വിദ്യാർഥിനികൾ സർവകലാശാല ക്യാമ്പസിൽ തടിച്ചുകൂടി. ഇതേ തുടർന്നാണ് സംഭവത്തിൽ ഉൾപ്പെട്ട നാലുജീവനക്കാരെ പിരിച്ചുവിട്ടത്. കഴിഞ്ഞ വർഷം, സർക്കാർ സ്കൂളിലെ രണ്ടു അധ്യാപകരെ ഇതേ കാരണത്തിന്റെ പേരിൽ പഞ്ചാബ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സ്ഥലംമാറ്റിയിരുന്നു. കുണ്ടൽ ഗ്രാമത്തിലെ ഒരു വിദ്യാലയത്തിൽ സ്കൂൾ ശൗചാലത്തിൽ ഉപയോഗിച്ച നാപ്കിൻ കണ്ടെത്തി. ഇത് ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനായി അധ്യാപകർ വിദ്യാർഥിനികളുടെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് കരഞ്ഞുകൊണ്ട് പരാതി പറയുന്ന വിദ്യാർഥിനികളുടെ വീഡിയോ അധികൃതരുടെ ശ്രദ്ധയിൽ പെട്ടു. ഉപയോഗിച്ച നാപ്കിൻ എങ്ങനെ നശിപ്പിച്ചുകളയണം എന്ന് പഠിപ്പിക്കുന്നതിന് പകരം വിദ്യാർഥിനികളുടെ വസ്ത്രമുരിയാനാണ് അധ്യാപകർ ശ്രമിച്ചതെന്ന വാർത്ത മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടതോടെ ഇവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കുകയായിരുന്നു. Content highlights:Akal University Students Forced To Strip Over A Sanitary Pad, The university administration terminated four employees


from mathrubhumi.latestnews.rssfeed http://bit.ly/2DGGfZ7
via IFTTT