കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷനിൽ 33 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന് പരാതി. യുഡിഎഫ് അനുഭാവികളായ പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് നൽകുന്നില്ലെന്നാണ് ആരോപണം. ഇതേതുടർന്ന് വരണാധികാരിയായ കളക്ടർക്ക് പരാതി നൽകി.
44 പൊലീസുകാർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിരുന്നു. എന്നാൽ, ബാലറ്റ് കിട്ടിയത് 11 പേർക്ക് മാത്രം. പൊലീസുകാർ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്. ഇ മെയിലായാണ് പരാതി നൽകിയത്. എന്നാൽ, എല്ലാ പോസ്റ്റൽ ബാലറ്റുകളും നൽകിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസറുടെ വാദം
from Anweshanam | The Latest News From India http://bit.ly/2vTTr8C
via IFTTT