Breaking

Thursday, September 27, 2018

സംസ്ഥാനത്ത് രഹസ്യമായി മൂന്ന് ബ്രൂവറികളും, ഒരു ഡിസ്റ്റലറിയും സര്‍ക്കാര്‍ അനുവദിച്ചു; ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയെന്ന്‍ ചെന്നിത്തല

തിരുവനനന്തപുരം: അതീവ രഹസ്യമായി സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും, ഒരു ഡിസ്റ്റലറിയും ഇടതു മുന്നണി സര്‍ക്കാര്‍ അനുവദിച്ചിരിക്കുകയാണ്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു.

നിയമസഭയില്‍ പ്രഖ്യാപിക്കാതെ നയപ്രഖ്യാപനത്തിലോ ബഡ്ജറ്റിലോ പറയാതെ മന്ത്രിസഭയില്‍ പോലും കൊണ്ടു ചെല്ലാതെയാണ് അതീവ രഹസ്യമായി ഇവ അനുവദിച്ചിരിക്കുന്നത്.

പ്രഖ്യാപിത മദ്യനയത്തില്‍ ഒരു മാറ്റവും വരുത്താതെയാണ് പിന്‍വാതിലിലൂടെ ഇവ അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ഭൂമിയും കൃഷിയിടവും നഷ്ടപ്പെട്ട കർഷകർക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നതിനു പകരം കടങ്ങൾ എഴുതി തള്ളാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതേനും അദ്ദേഹം ആവശ്യപെട്ടു.
 



from Anweshanam | The Latest News From India https://ift.tt/2zwvero
via IFTTT