Breaking

Thursday, September 27, 2018

പോലീസ് സംഘം ഭീഷണിപ്പെടുത്തുന്നു; മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെതിരേ അന്വേഷണം നടത്തുന്ന പോലീസ് സംഘം പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ആരോപിച്ച്‌ മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിക്കാരിക്ക് അനുകൂലമാകുന്ന തരത്തില്‍ ബിഷപ്പിനെതിരേ മൊഴി നല്‍കാന്‍ അന്വേഷണ സംഘം നിര്‍ബന്ധിക്കുന്നുവെന്നും ഇതിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയനെ ഡല്‍ഹിയിലെ കേരള ഹൗസില്‍ എത്തി സന്ദര്‍ശിച്ചാണ് പരാതി സമര്‍പ്പിച്ചത്. മിഷനറീസ് ഓഫ് ജീസസിലെ 17 അംഗ കന്യാസ്ത്രീ സംഘമാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.

ബിഷപ്പിനെതിരായ കേസ് ഗൂഢാലോചനയാണെന്നും ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആരായാന്‍ അന്വേഷണ സംഘം എത്തിയപ്പോള്‍ അനുകൂല മൊഴി നല്‍കിയവരെ പോലീസ് ഭീഷണിപ്പെടുത്തിയെന്നും കേസിന്‍റെ പേരില്‍ മുന്നറിയിപ്പുകള്‍ പോലും നല്‍കാതെ മഠങ്ങളില്‍ പോലീസ് കയറുന്നുവെന്നും മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ടുണ്ട്.



from Anweshanam | The Latest News From India https://ift.tt/2R1rViX
via IFTTT