തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന്‍ സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് കാര്യമാക്കുന്നില്ലെന്നും പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്നുമാണ് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നീ സംഘടനകളാണ് ഇന്നലെ ഉച്ചകഴിഞ്ഞ് യോഗം ചേര്‍ന്ന് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനമെടുത്തത്.
കെഎസ്‌ആര്‍ടിസി അവശ്യ സര്‍വീസ് ആണെന്നും നടപടിക്രമം പാലിക്കാതെയാണ് തൊഴിലാളി സംഘടനകളുടെ നീക്കമെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പണിമുടക്ക് സ്റ്റേ ചെയ്തത്.
പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വീസ് റദ്ദാക്കല്‍ അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എംഡി ടോമിന്‍ തച്ചങ്കരിയുടെ ഭരണപരിഷ്കാരങ്ങളിലും ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ഗതാഗതമന്ത്രി മുന്‍കൈയെടുത്ത് തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതേസമയം കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും കോടതി വിധി ലംഘിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2NG8RZn
via IFTTT