Breaking

Wednesday, September 26, 2018

ധനക്കമ്മി ലക്ഷ്യത്തിന്റെ 94.7 ശതമാനമെത്തി

മുംബൈ:ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ധനക്കമ്മി സാമ്പത്തിക വർഷത്തെ ലക്ഷ്യത്തിന്റെ 94.7 ശതമാനമായി. അഞ്ചു മാസം കൊണ്ട് 5.91 ലക്ഷമായി ധനക്കമ്മി ഉയർന്നു. 10,70,859 കോടി രൂപയാണ് ഈ കാലയളവിലെ സർക്കാരിന്റെ ചെലവ്. ഇതിൽ 9,38,641 കോടി രൂപ നികുതി വരുമാനത്തിൽ നിന്നും 1,32,218 കോടി രൂപ മൂലധന അക്കൗണ്ടിൽ നിന്നുമാണ് ചെലവഴിച്ചത്. ഓഗസ്റ്റ് വരെ 4,79,568 കോടി രൂപയാണ് സർക്കാരിന് വരുമാനമായി ലഭിച്ചത്. ഇതിൽ 3,66,216 കോടി രൂപ നികുതി ഇനത്തിലും 98,332 കോടി രൂപ നികുതി ഇതര വിഭാഗത്തിലുമാണ് ലഭിച്ചത്. ഈ സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 3.3 ശതമാനത്തിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം.


from mathrubhumi.latestnews.rssfeed https://ift.tt/2zuVpyP
via IFTTT