ടൊവീനോ തോമസ് നായകനാവുന്ന ചിത്രം തീവണ്ടിയുടെ പ്രീ റിലീസ് പ്രോമോ പുറത്തിറങ്ങി. സെപ്റ്റംബർ 7 വെള്ളിയാഴ്ചയാണ് തീവണ്ടി റിലീസ് ചെയ്യുന്നത്. നവാഗതനായ ഫെലിനിയാണ് സംവിധാനം ചെയ്യുന്നത്. ആക്ഷേപ ഹാസ്യരൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ചെയിൻ സ്മോക്കറുടെ കഥ പറയുന്ന ചിത്രത്തിന്‍റെ റിലീസ് നേരത്തെ രണ്ടു തവണ മാറ്റിയിരുന്നു.
വിനി വിശ്വലാലാണ് തീവണ്ടിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയരും ചിത്രത്തിലുണ്ട്.
from Anweshanam | The Latest News From India https://ift.tt/2N6A3j1
via IFTTT