Breaking

Saturday, December 4, 2021

ഭിക്ഷയെടുത്ത് കഴിഞ്ഞ സ്ത്രീ മരിച്ചനിലയിൽ; സമീപം 1,67,620 രൂപ

ആലുവ: പള്ളികളിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73)യെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കുഴുവേലിപ്പടി മുസ്ലിം ജമാ അത്ത് പള്ളിയുടെ കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. മുറിയിലെ അലമാരയിൽ 1,67,620 രൂപ കണ്ടെത്തി. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക കൂട്ടിവെച്ചിരുന്നതാണിതെന്ന് പോലീസ് അറിയിച്ചു. രാവിലെ ഭക്ഷണം കഴിച്ചെന്ന് അടുത്ത മുറികളിലെ താമസക്കാരോട് പറഞ്ഞിരുന്നു. പിന്നീട് ഇവരെ പുറത്ത് കാണാതായതോടെ നോക്കിച്ചെന്നവരാണ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എടത്തല പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ എടുത്ത് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച പോസ്റ്റ്മോർട്ടം നടത്തും. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ അസീസ് മൂലയിൽ, വാർഡംഗം എ.എസ്.കെ. സലീം എന്നിവരുടെ നേതൃത്വത്തിലാണ് പണം എണ്ണി തിട്ടപ്പെടുത്തിയത്. ഐഷാബിയുടെ ഭർത്താവ് 35 വർഷം മുൻപ് മരിച്ചു. അഞ്ചുവർഷമായി ഇവർ കുഴുവേലിപ്പടിയിൽ എത്തിയിട്ട്.


from mathrubhumi.latestnews.rssfeed https://ift.tt/31ss3lx
via IFTTT