Breaking

Saturday, December 4, 2021

നന്നായി പഠിച്ചതിന് സമ്മാനം ആടും കാളക്കുട്ടിയും നൂറുമേനിയാക്കി അഭിജിത്ത്

തിരുവനന്തപുരം: പത്താംക്ലാസ് പരീക്ഷയ്ക്ക് എ പ്ലസ് വാങ്ങിയപ്പോൾ സമ്മാനം എന്തുവേണം എന്ന അച്ഛന്റെ ചോദ്യത്തിന് ഒരു കാളക്കുട്ടിയെ വേണമെന്നായിരുന്നു അഭിജിത്തിന്റെ മറുപടി. പേഴ്‌സിൽനിന്ന് 5500 രൂപ എടുത്ത് മകന് നൽകി. കാളക്കുട്ടിയെ വളർത്തി വിറ്റ് പിന്നെയും രണ്ടെണ്ണത്തിനെ സ്വന്തമാക്കി. പ്ലസ്‌ടുവിന് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയപ്പോൾ മൂന്നു ആട്ടിൻകുട്ടികളായിരുന്നു അച്ഛന്റെ സമ്മാനം. കോവിഡ് കാലത്ത് അഭിജിത്തിന്റെ കൂട്ടിലെ ആടുകളുടെ എണ്ണം പെരുകി. ഇപ്പോൾ കോളേജിൽ ക്ലാസ് തുടങ്ങിയതിനാൽ വളർത്താൻ സമയം കിട്ടാതായതോടെ പലതിനെയും വിറ്റു. ഇതിൽനിന്നുള്ള വരുമാനം പല നിക്ഷേപപദ്ധതിയിലുമെത്തി. വിവിധ ഇനത്തിലുള്ള ആറ്്‌ ആടുകൾ ഇപ്പോഴുണ്ട്‌. പാൽ കറന്ന് വിൽപ്പനയില്ല, അതും ആട്ടിൻകുട്ടികൾക്കാണെന്ന് അഭിജിത്ത് പറയുന്നു. എന്താണ് ഇങ്ങനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന ചോദ്യത്തിന്- ‘‘സമ്മാനം ബൈക്കോ മൊബൈലോ ആയിരുന്നെങ്കിൽ പണം കാലിയാകുമെന്ന് എനിക്ക് അറിയാം. എന്നാൽ കാളയെയും ആട്ടിൻകുട്ടികളെയും കിട്ടിയതിനാൽ നല്ലൊരു വരുമാനവുമായി’’ എന്നായിരുന്നു മറുപടി.മാറനെല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ഒന്നാംവർഷ ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദ വിദ്യാർഥിയാണ് ബി. അഭിജിത്ത് (19). തിരുവനന്തപുരം ഉച്ചക്കടയ്ക്ക് അടുത്ത് വിരാലി ‘പൗർണമി’യിൽ അധ്യാപകരായ ബിനുമോന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരൻ ബിനോയ്.കോളേജില്ലാത്ത സമയത്ത് ചക്ക പറിച്ച് വിറ്റും പണം സമ്പാദിക്കുന്നുണ്ട് അഭിജിത്ത്. കളിയാക്കാവിളയിൽ കൊണ്ടുപോയി വിൽക്കും. വെള്ളിയാഴ്ച 830 കിലോഗ്രാം ചക്കയാണ് കൊണ്ടുപോയത്. വണ്ടിക്കൂലിയും മറ്റ് ചെലവുകൾക്കും ശേഷം 1800 രൂപ കിട്ടുമെന്ന് അഭിജിത്ത് പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3onHUKW
via IFTTT