Breaking

Tuesday, December 7, 2021

ശബരിമലയില്‍ കാണിക്ക വരുമാനം ഒന്‍പതുകോടി കവിഞ്ഞു

ശബരിമല: ശബരിമലയിൽ കാണിക്കയായി ലഭിച്ച വരുമാനം ഒൻപതുകോടി കവിഞ്ഞു. തീർഥാടനകാലം തുടങ്ങി ഞായറാഴ്ചവരെയുള്ള കണക്കാണിത്. കാണിക്ക എണ്ണിത്തിട്ടപ്പെടുത്താൻ ബാക്കിയുള്ളതിനാൽ യഥാർഥ വരുമാനം ഇതിലും കൂടുതലായിരിക്കും. രണ്ട് വർഷമായി ഇതരസംസ്ഥാനത്തുനിന്നുള്ള ഭക്തർ ദർശനത്തിന് എത്തിയിരുന്നത് കുറവായിരുന്നു. ഇത്തവണ അവരെത്തിയതോടെയാണ് കാണിക്കയിൽ വർധനയുണ്ടായത്. കനത്ത മഴ; ശബരിമലയിലെ വാർത്താവിനിമയ ബന്ധം തകരാറിലായി ശബരിമല: കനത്തമഴയിൽ ശബരിമലയിലെ വാർത്താവിനിമയ ബന്ധം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ താറുമാറായി. കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ഞുണങ്ങാർ പാലത്തിനും തകരാർ സംഭവിച്ചു. പാലത്തിന്റെ മുകളിലെ മെറ്റലിങ് മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. തൊട്ടുപിന്നാലെ പമ്പ കെ.എസ്.ആർ.ടി.സി.ക്ക് സമീപം റോഡിന്റെ വശം ഇടിഞ്ഞുതാണു. ഞായറാഴ്ച രാത്രി പെയ്ത കനത്തമഴയിലാണ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നൊന്നായി തകർന്നത്. വൈകീട്ട് പമ്പയിലെ വെള്ളം പെട്ടെന്ന് ഉയർന്നതോടെ അല്പനേരത്തേക്ക് തീർഥാടകർ മല കയറുന്നത് നിർത്തിവെച്ചു. മഴ കുറഞ്ഞശേഷമാണ് മലകയറാൻ അനുവദിച്ചത്. കാട്ടിൽ ഉരുൾപൊട്ടിയെന്നും പമ്പയിലെ ഡാമിന്റെ ഷട്ടർ ഉയർത്തിയെന്നും മറ്റും അഭ്യൂഹങ്ങൾ പരന്നതോടെ തീർഥാടകർ കൂടുതൽ ആശങ്കയിലായി. എന്താണ് സംഭവിക്കുന്നതെന്നതിന് വ്യക്തമായ മറുപടി നൽകാനാകാതെ അധികൃതരും കുഴഞ്ഞു. ഒപ്പം ബി.എസ്.എൻ.എലിന്റെ ഒപ്റ്റിക്കൽ ഫൈബർ കേബിളും മുറിഞ്ഞു. ഇതോടെ പമ്പയിലെയും സന്നിധാനത്തെയും വാർത്താവിനിമയ ബന്ധം മുറിഞ്ഞു. ഇന്റർനെറ്റ് മുടങ്ങിയത് വിവിധ ഓഫീസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കേബിൾ നന്നാക്കാനായത്. നല്ല മഴ പെയ്താൽ താറുമാറാകുന്ന അടിസ്ഥാനസൗകര്യങ്ങൾ മാത്രമാണ് ശബരിമലയിലുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/3DvcOFe
via IFTTT