Breaking

Monday, December 6, 2021

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; മാഗ്‌നസ് കാള്‍സന് രണ്ടാം ജയം

ദുബായ്: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ മാഗ്നസ് കാൾസൻ വീണ്ടും കിരീടത്തിലേക്ക് അടുത്തു. എട്ടാം ഗെയിമിലും റഷ്യൻ എതിരാളി യാൻ നെപ്പോമ്ന്യാച്ചിയെ കീഴടക്കി. ഇതോടെ കാൾസന് 5-3 ലീഡായി. ആറാം ഗെയിമിലും കാൾസൻ ജയംകണ്ടിരുന്നു. 14 ഗെയിമുകളാണ് ആകെയുള്ളത്. വെളുത്ത കരുക്കളുമായാണ് കാൾസൻ കളിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ താരം അലക്സാണ്ടർ രൂപകൽപ്പനചെയ്ത പെട്രോഫ് പ്രതിരോധമാണ് നാലാം ഗെയിമിലെന്ന പോലെ എട്ടാം ഗെയിമിലും നെപ്പോമ്ന്യാച്ചി തിരഞ്ഞെടുത്തത്. പരിചിത വഴികളിലൂടെ മുന്നേറിയ ഗെയിമിൽ തന്റെ ഒൻപതാം നീക്കത്തിൽ നെപ്പോ കാൾസനെ ഞെട്ടിച്ചു. നേപ്പൊവിന്റെ സഹായിയെന്ന്കരുതപ്പെടുന്ന സോറസ് സൂപ്പർ കംപ്യൂട്ടറാണോ ഈ അസാധാരണനീക്കത്തിന് പിന്നിൽ എന്ന് സംശയിക്കുന്ന ചെസ് വിദഗ്ധരുണ്ട്. എന്തായാലും ഈ നീക്കം കാൾസണെ ദീർഘനേരം ചിന്തയിലാഴ്ത്തി. 18 നീക്കങ്ങൾ പിന്നിട്ടതോടെ നിരവധി കരുക്കൾ ബോർഡിൽ നിന്നും അപ്രത്യക്ഷമാകുകയും കളി സമനിലയുടെ സൂചനകൾ നൽകുകയും ചെയ്തു. ദൗർഭാഗ്യവശാൽ തന്റെ ഇരുപത്തിയൊന്നാം നീക്കത്തിൽ നെപ്പോവിനുകാലിടറി. ഒരു വൻ പിഴവിലൂടെ അദ്ദേഹത്തിന് ഒരു പോൺ നഷ്ടമായി. അതോടൊപ്പം പരാജയവും ഉറപ്പായി. 46 നീക്കങ്ങളിൽ കാൾസൻ വിജയിച്ചു. അവശേഷിക്കുന്ന ആറ് കളികളിൽ നാല് പോയിന്റുകൾ നേടാനായാൽ മാത്രമേ നെപ്പോവിന് മത്സരത്തിൽതുടരാനാകൂ. തിരിച്ചുവരവുകൾ ലോകചെസ്സിൽ അസാദ്ധ്യമൊന്നുമല്ല. 1984 - 85ൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഞ്ച് പോയിന്റുകൾ പിന്നിട്ടുനിന്ന ഗാരി കാസ്പറോവ് പിന്നീട് അവിശ്വസനീയമായ തിരിച്ചുവരവ്നടത്തുകയുണ്ടായി (ആ മത്സരം 44 ഗെയിമുകൾക്ക് ശേഷം റദ്ദാക്കപ്പെട്ടു). പക്ഷേ,നിലവിലെ സാഹചര്യത്തിൽ കാൾസൻ തന്റെ നീരാളിപ്പിടുത്തം മുറുക്കാനാണ് സാധ്യത. Content Highlights:Magnus Carlsen defeats Ian Nepomniachtchi in Game 8 of World Chess Championship


from mathrubhumi.latestnews.rssfeed https://ift.tt/31zCN1k
via IFTTT