Breaking

Thursday, December 2, 2021

ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ. പരാഗിന്റെ ശമ്പളം ഇങ്ങനെ

കൊച്ചി: മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ‘ട്വിറ്ററി’ന്റെ പുതിയ സി.ഇ.ഒ. ആയി നിയമിതനായ ഇന്ത്യൻ വംശജൻ പരാഗ് അഗർവാളിന് ലഭിക്കുക 10 ലക്ഷം ഡോളർ വാർഷിക ശമ്പളം. അതായത്, 7.50 കോടി രൂപ. ഇതിനു പുറമെ, ലക്ഷ്യങ്ങൾ കൈവരിച്ചാൽ അടിസ്ഥാന ശമ്പളത്തിന്റെ 150 ശതമാനം വരെ അധിക ബോണസിനും അർഹതയുണ്ട്. 12.50 കോടി ഡോളർ (937 കോടി രൂപ) മുഖവിലയുള്ള കമ്പനിയുടെ ഓഹരികളും സമ്മാനമായി ലഭിക്കും.ട്വിറ്ററിന്റെ സഹ സ്ഥാപകനും സി.ഇ.ഒ.യുമായിരുന്ന ജാക്ക് ഡോഴ്സി സ്ഥാനമൊഴിഞ്ഞതോടെയാണ് 37-കാരനായ പരാഗ് ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടത്. 2017 മുതൽ ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറാണ് പരാഗ്.


from mathrubhumi.latestnews.rssfeed https://ift.tt/3dbptma
via IFTTT