Breaking

Saturday, December 4, 2021

അണക്കെട്ട് സുരക്ഷാസമിതി ചെയർമാൻ ഇടുക്കിയും ചെറുതോണിയും സന്ദർശിച്ചു

ചെറുതോണി : സംസ്ഥാന ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഇടുക്കി, കുളമാവ് അണക്കെട്ടുകൾ സന്ദർശിച്ച് പരിശോധന നടത്തി. ജില്ലയിലെ ഡാമുകൾ പരമാവധി സംഭരണശേഷിയിലെത്തിയ സാഹചര്യത്തിലായിരുന്നു സന്ദർശനം. ഇടുക്കി ഡാമിന്റെ കാര്യത്തിൽ യാതൊരുവിധ പ്രതിസന്ധികളുമില്ലെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തൃപ്തികരമായ അവസ്ഥയാണ് നിലവിലുള്ളതെന്നും സന്ദർശനത്തിനുശേഷം അദ്ദേഹം പറഞ്ഞു. കുളമാവ് അണക്കെട്ടിന് സമീപത്തെ റോഡിലെ മൺതിട്ടയ്ക്ക് കാര്യമായ ബലക്ഷയമില്ലെന്നും ആശങ്കയ്ക്ക് വകയില്ലെന്നും ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻനായർ പറഞ്ഞു. വ്യാഴാഴ്ച മലങ്കര, കുളമാവ് അണക്കെട്ടുകളിൽ സന്ദർശനം നടത്തിയിരുന്നു. അണക്കെട്ട് സുരക്ഷാസമിതി ചീഫ് എൻജിനീയർ എസ്.സുപ്രിയ, സുരക്ഷാസമിതിയംഗം ആർ.പ്രിയേഷ്, കെ.എച്ച്. ഷംസുദ്ദീൻ, അസിസ്റ്റൻറ് എൻജിനീയർ സുനിൽ തുടങ്ങിയവർ അണക്കെട്ട് സുരക്ഷാസമിതി ചെയർമാനോടൊപ്പം ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. Content Highlights:Dam Safety Committee Chairman visited Idukki and Cheruthoni


from mathrubhumi.latestnews.rssfeed https://ift.tt/3DmC3ts
via IFTTT