Breaking

Friday, December 3, 2021

പെരിയ കേസ്: സി.ബി.ഐ.യെ തടയാൻ സർക്കാർ ചെലവിട്ടത് 90.92 ലക്ഷം

തിരുവനന്തപുരം: പെരിയ കേസിലെ സി.ബി.ഐ. അന്വേഷണം തടയാൻ പിണറായി സർക്കാർ ചെലവിട്ടത് 90.92 ലക്ഷം രൂപ. ഇരട്ടക്കൊലക്കേസിലെ സി.ബി.ഐ. അന്വേഷണം സി.പി.എം. നേതാക്കളിലേക്ക് നീങ്ങുമ്പോൾ പൊതുഖജനാവിൽനിന്നും വൻതുക ചെലവിട്ടതും വിമർശനത്തിനിടയാക്കുന്നു.അന്വേഷണം സി.ബി.ഐ.ക്ക്‌ കൈമാറുന്നത് തടയാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരെ അണിനിരത്തിയാണ് സർക്കാർ പ്രതിരോധംതീർത്തത്. മുതിർന്ന അഭിഭാഷകൻ മനീന്ദർസിങ്ങിനും കൂടെവന്ന മൂന്ന് അഭിഭാഷകർക്കും പ്രതിഫലമായി 88 ലക്ഷം രൂപ നൽകി. കേസിന്റെ അന്തിമഘട്ട വിചാരണയ്ക്കിടെ നാലുദിവസങ്ങളിൽ അഭിഭാഷകരുടെ വിമാനയാത്ര, താമസം എന്നിവയ്ക്കായി 2.92 ലക്ഷം ചെലവിട്ടു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിലും സുപ്രീംകോടതിയിലും സംസ്ഥാനസർക്കാർ അപ്പീൽ നൽകിയിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് സി.ബി.ഐ.ക്ക്‌ അന്വേഷണം കൈമാറിയത്. തുക സി.പി.എം. തിരിച്ചടയ്ക്കണം -ഉമ്മൻചാണ്ടിതിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ സി.പി.എം. പ്രവർത്തകരെ സി.ബി.ഐ. അറസ്റ്റുചെയ്ത പശ്ചാത്തലത്തിൽ ഈ കേസിനുവേണ്ടി ഖജനാവിൽനിന്ന് ചെലവഴിച്ച 88 ലക്ഷം രൂപ സി.പി.എം. തിരിച്ചടയ്ക്കണമെന്ന്‌ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/3lvg3Xo
via IFTTT