Breaking

Saturday, December 4, 2021

കാന്തല്ലൂര്‍ വിനോദസഞ്ചാരത്തിന് താങ്ങും തണലുമാകാന്‍ ‘തെരുവി’ന്റെ സംഗീതം

കാന്തല്ലൂർ: ആപ്പിൾ വിളയുന്ന മണ്ണ്... മാറ്റ് കൂട്ടാൻ കാടും മേടും കുന്നും പുൽമേടുകളും വെള്ളച്ചാട്ടങ്ങളും... കോടമഞ്ഞിൽ പുതച്ച് നിൽക്കുന്ന ശീതകാല പച്ചക്കറിപ്പാടങ്ങളും ബ്ലാക്ക് ബെറി തോട്ടങ്ങളും വേറെ... അതിമനോഹരമാണ് കാന്തല്ലൂർ. സഞ്ചാരികളും ഇഷ്ടഭൂമിക. കാന്തല്ലൂരിലെ വിനോദ സഞ്ചാരം കൂടുതൽ കാര്യക്ഷമമാക്കൻ ഇവിടെ 'സ്ട്രീറ്റ്' എന്ന പേരിൽ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് വിനോദസഞ്ചാര വകുപ്പ്. ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതി സംസ്ഥാനത്തെ പത്ത് പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. ഇതിനാവശ്യമായ പദ്ധതികളുടെ നിർദേശം ടൂറിസം വകുപ്പ് തയ്യാറാക്കി. തെരുവുകൾ തിരിച്ച് കാന്തല്ലൂരിന്റെ തനിമ നഷ്ടപ്പെടുത്താതെയുള്ള വിനോദസഞ്ചാര വികസനമാണ് ലക്ഷ്യം. വിവിധ തരത്തിലുള്ള തെരുവോരങ്ങളാണ് പ്രധാന ആകർഷണം. 'കൃഷിത്തെരുവ്' പദ്ധതിയാകും കാന്തല്ലൂരിന് ഏറ്റവും ഗുണം ചെയ്യുക. ഇതിലൂടെ ഫാം ടൂറിസം വികസിക്കും. കൃഷിയിടങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾ കർഷകരുടെ വിളകൾ നേരിട്ട് വാങ്ങും. ബ്ലാക്ക്ബെറി, സ്ട്രോബെറി, റാസ്ബെറി, ആപ്പിൾ ഇവയുടെ കൃഷിക്ക് കൂടുതൽ പ്രോത്സാഹനമാകും. അതിലൊന്നാണ് സാംസ്കാരിക തെരുവ്. പ്രദേശത്തെ തനത് കലാരൂപങ്ങളെ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്ന പദ്ധതി. കാന്തല്ലൂരിലെ ഗോത്രവർഗ കലാരൂപമായ മലപ്പുലയാട്ടത്തിന് ലഭിക്കാവുന്ന മികച്ചവേദിയാകും അത്. വെള്ളച്ചാട്ടങ്ങൾക്കും അരുവികൾക്കുമൊക്കെയായി ഒരുതെരുവുണ്ട്. 'വാട്ടർ സ്ട്രീറ്റ്'. മനോഹരമായ ജലസ്രോതസുകളിൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതി. കാന്തല്ലൂരിൽ നാല് വലിയ വെള്ളച്ചാട്ടങ്ങളും ചെറുവെള്ളച്ചാട്ടങ്ങളുമുണ്ട്. നിരവധി വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ട്. എന്നാൽ, ഇവിടൊന്നും അടിസ്ഥാന സൗകര്യങ്ങളില്ല പദ്ധതി നടപ്പാക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. പാതയോരങ്ങളിൽ ഗ്രീൻ ഫുട്പാത്തും ഇരിപ്പിടങ്ങളും ഒരുക്കിയുള്ള 'ഗ്രീൻ സ്ട്രീറ്റ്', ഗ്രാമീണ ജീവിതശൈലി പരിചയപ്പെടുത്തുന്ന വില്ലേജ് ലൈഫ് എക്സ്പീരിയൻസ്, തെങ്ങുകയറ്റം, കള്ള് ചെത്തൽ തുടങ്ങിയവ പരിചയപ്പെടുത്തുന്ന എക്സ്പിരിമെന്റൽ ടൂറിസം തുടങ്ങിയവയും പദ്ധതിയിലുണ്ട്. Content Highlights:The Department of Tourism is planning to implement a project called Street in Kanthalloor


from mathrubhumi.latestnews.rssfeed https://ift.tt/3xPW4HL
via IFTTT