Breaking

Tuesday, December 7, 2021

വിഴിഞ്ഞം തുറമുഖനിർമാണം ഇഴയുന്നു; നഷ്‌ടപരിഹാരം-71.52 കോടി രൂപ

കൊച്ചി: വിഴിഞ്ഞം തുറമുഖനിർമാണത്തിന്റെ ഒന്നാംഘട്ട ജോലികൾ യഥാസമയം പൂർത്തിയാക്കാത്തതിനാൽ അദാനി ഗ്രൂപ്പ് സർക്കാരിന് ഇതുവരെ നഷ്ടപരിഹാരമായി നൽകേണ്ടത് 71.52 കോടി രൂപ. നഷ്ടപരിഹാരത്തിനായി സർക്കാർ നോട്ടീസ് നൽകിയെങ്കിലും അദാനി ഗ്രൂപ്പ് ഇതിനെതിരേ ആർബിട്രേഷനെ സമീപിച്ചിരിക്കയാണ്.2015 ഓഗസ്റ്റ് 17-ന് അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാർപ്രകാരം പദ്ധതിയുടെ ആദ്യഘട്ട നിർമാണജോലികൾ 2019 ഡിസംബർ മൂന്നിന് പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ ഇപ്പോഴും പല നിർമാണജോലികളും പാതിവഴിയിലാണ്.പണി പൂർത്തിയാവാത്തതിനാൽ ആദ്യം 270 ദിവസം നീട്ടിനൽകിയിരുന്നു. ഇതിൽ 90 ദിവസം പിഴയിൽ ഇളവും നൽകി. ഇതിന് ശേഷം കോവിഡ് സാഹചര്യം കണക്കാക്കി 34 ദിവസവും ഫീസ് ഈടാക്കുന്നതിൽ ഇളവുനൽകിയിരുന്നു.ബാക്കിദിവസം പ്രതിദിനം 12 ലക്ഷം എന്നനിലയിൽ കമ്പനി പിഴയായി നൽകണം. നിലവിൽ 599 ദിവസം ഇത്തരത്തിൽ നഷ്ടപരിഹാരമായി നൽകണം.വിഴിഞ്ഞം പദ്ധതിക്കായി സർക്കാർ ഖജനാവിൽനിന്ന് നാളിതുവരെ 1252 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നതെന്നും പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3ot4rFT
via IFTTT