Breaking

Friday, December 3, 2021

സഞ്ചാരി പ്രളയത്തില്‍ മുങ്ങി കശ്മീര്‍, നവംബറില്‍ വന്നത് ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ പേര്‍

ശ്രീനഗർ: കഴിഞ്ഞ ഏഴുവർഷത്തിനിടയിലെ ഏറ്റവും വലിയ സഞ്ചാരിപ്രളയത്തിൽ കശ്മീർ. ഈ വർഷം നവംബറിൽ 1,27,605 വിനോദ സഞ്ചാരികളാണ് കശ്മീർ സന്ദർശിച്ചത്. 2020 നവംബറിൽ ഇത് 6327 പേരായിരുന്നു. സഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് വിവിധ ശൈത്യകാല ഉത്സവങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഓറഞ്ച് നിറമുള്ള ഇലകൾ നിറഞ്ഞ ചിനാർ മരം, ദാൽ തടാകത്തിനരികെ നിന്നുള്ള കാഴ്ച | ഫോട്ടോ: എ.എൻ.ഐ ലെഫ്. ഗവർണറുടെ നിർദേശപ്രകാരം ഹൗസ് ബോട്ട് ഫെസ്റ്റിവൽ, സൂഫി ഫെസ്റ്റിവൽ തുടങ്ങിയവ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തിയെന്ന് കശ്മീർ ടൂറിസം ഡയറക്ടർ ഡോ. ജി.എൻ ഇട്ടൂ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇത്തരം ഉത്സവങ്ങൾ ലോകമെമ്പാടുമുള്ള സഞ്ചാരികളെ കശ്മീരിലേക്ക് ആകർഷിച്ചു. ഒക്ടോബറിൽ 93,000 സഞ്ചാരികളെത്തിയെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള റോഡ് ഷോകൾ പോലുള്ള ക്യാമ്പയിനുകൾ നടത്തിയതിന്റെ ഫലമാണ് ഇപ്പോഴുണ്ടായതെന്നും ഇട്ടൂ കൂട്ടിച്ചേർത്തു. ദാൽ തടാകത്തിലെ ശിക്കാര യാത്ര ആസ്വദിക്കുന്ന സഞ്ചാരികൾ | ഫോട്ടോ: എ.എൻ.ഐ ശൈത്യകാലത്തെ സഞ്ചാരികളുടെ വരവ് പരിഗണിച്ച് ഈ മാസം 11-ന് നടക്കാനിരിക്കുന്ന അന്താരാഷ്ട്ര പർവത ദിനവും ക്രിസ്മസും പുതുവർഷവും വിപുലമായ രീതിയിൽത്തന്നെ ആഘോഷിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഈ അവസരങ്ങളിൽ ഇനിയും സഞ്ചാരികളെത്തുമെന്നാണ് സർക്കാർ പ്രതീക്ഷ. Content Highlights: Kashmir tourism,record number of tourists visited Kashmir, Kashmir house boat festival


from mathrubhumi.latestnews.rssfeed https://ift.tt/3IiJw06
via IFTTT