Breaking

Tuesday, December 7, 2021

ഒരൊറ്റ പന്തെറിയാതെ ബാറ്റ് കൈയിലെടുക്കാതെ സാന്റ്‌നര്‍ അടിച്ചെടുത്തത് ഒരു ലക്ഷം രൂപ

മുംബൈ: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു ടെസ്റ്റിലും ന്യൂസീലൻഡ് ടീമിൽ ഇടംലഭിക്കാതിരുന്ന താരമാണ് ഓൾറൗണ്ടർ മിച്ചെൽ സാന്റ്നർ. എന്നാൽ പരമ്പര അവസാനിച്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഒരു ലക്ഷം രൂപയുടെ സമ്മാനം സാന്റ്നറുടെ പേരിലായിരുന്നു. മുംബൈയിൽ നടന്ന രണ്ടാം ടെസ്റ്റിൽ പകരക്കാരനായി കളത്തിലിറങ്ങി ഫീൽഡിൽ കാഴ്ചവെച്ച ഒരു അസാമാന്യ പ്രകടനമാണ് സാന്റ്നർക്ക് ഒരു ലക്ഷം രൂപ ലഭിക്കുന്നതിന് കാരണമായത്. മുംബൈ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് സാന്റ്നർ ഈ പ്രകടനം പുറത്തെടുത്തത്. പകരക്കാരനായി താരം ഫീൽഡിങ്ങിനിറങ്ങിയിരുന്നു. ഇന്ത്യൻ ഇന്നിങ്സിന്റെ 46-ാം ഓവർ. വില്യം സോമർവില്ലെ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്ത് ശ്രേയസ് അയ്യർ മിഡ്വിക്കറ്റിന് മുകളിലൂടെ അടിച്ചു. എല്ലാവരുെ സിക്സെന്ന് ഉറപ്പിച്ച ആ ഷോട്ടിൽ പക്ഷേ സാന്റ്നർക്ക് മറ്റു പ്ലാനുകളുണ്ടായിരുന്നു. ബൗണ്ടറിലൈനിനടുത്ത് നിന്ന് അസാമാന്യ മെയ്വഴക്കത്തോടെ സാന്റ്നർ പന്ത് പിടിക്കാൻ ശ്രമിച്ചു. എന്നാൽ താൻ ബൗണ്ടറിക്കപ്പുറത്തേക്ക് വീഴുമെന്ന് ഉറപ്പായ താരം പന്ത് പുറത്തേക്ക് എറിയുകയായിരുന്നു. കാണികൾ നിറഞ്ഞ കൈയടികളോടെയാണ് താരത്തിന്റെ ഈ രക്ഷപ്പെടുത്തലിനെ സ്വീകരിച്ചത്. ഇതിലൂടെ അഞ്ചു റൺസ് സേവ് ചെയ്യാനും സാന്റ്നറിനായി. മത്സര ശേഷം സേവ് ഓഫ് ദ് മാച്ച് പുരസ്കാരം സാന്റ്നറിന്റെ ഈ പ്രകടനത്തിനായിരുന്നു. Content Highlights: india vs new zealand mitchell santner wins rs 1 lakh award despite not playing


from mathrubhumi.latestnews.rssfeed https://ift.tt/3xYxRix
via IFTTT